INDIA
അമിത് ഷായുടെ അക്കൗണ്ട് മരവിപ്പിച്ചതില്‍ ട്വിറ്ററിനോട് വിശദീകരണം തേടി ഐ.ടി. പാര്‍ലമെന്ററി സമിതി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അക്കൗണ്ട് മരവിപ്പിച്ചതില്‍ ഐ.ടി. പാര്‍ലമെന്റെറി സമിതി ട്വിറ്ററിനോട് വിശദീകരണം തേടി. സമിതിയിലെ ബി.ജെ.പി. എം.പി.മാരാണ് ട്വിറ്റര്‍ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടത്. അമിത് ഷാ ട്വിറ്ററില്‍ പോസ്റ്റുചെയ്ത ഫോട്ടോയ്ക്ക് കോപ്പിറൈറ്റ് ലംഘനം ആരോപിച്ചാണ് ട്വിറ്റര്‍ അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് മരവിപ്പിച്ചത്.
രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ചതിലും ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രദര്‍ശിപ്പിച്ചതിലും സമിതി തൃപ്തി അറിയിച്ചു. അമിത് ഷായുടെ അക്കൗണ്ട് മരവിപ്പിച്ചതില്‍ ട്വിറ്റര്‍ നേരത്തെതന്നെ വിശദീകരണം നല്‍കിയിരുന്നു. ഫാക്ട് ചെക്ക് സംവിധാനം ഉപയോഗിച്ചാണ് കോപ്പിറൈറ്റ് ലംഘനം കണ്ടെത്തിയതെന്നും ട്വിറ്റര്‍ അറിയിച്ചിരുന്നു. എന്നാലിപ്പോള്‍ ഫാക്ട് ചെക്ക് സംവിധാനത്തിന്റെ വിശ്വാസ്യതയില്‍ വിശദീകരണം തേടുകയാണ് ബി.ജെ.പി. നേതാക്കള്‍.
ട്വിറ്ററിനെതിരെ നിരവധി ആരോപണങ്ങളുമായി ഇതിനുമുന്‍പും കേന്ദ്രം രംഗത്തുവന്നിരുന്നു. ട്വിറ്റര്‍ പ്ലാറ്റ്ഫോം എന്നനിലയിയല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍തന്നെ ട്വിറ്ററില്‍ പോസ്റ്റു ചെയ്യുന്നവയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ട്വിറ്ററിനാണെന്നും കേന്ദ്രം അറിയിച്ചിന്നു. എന്നാല്‍ ഈ നിലപാടിനെ ശക്തമായി എതിര്‍ത്ത് ട്വിറ്റര്‍ രംഗത്തുവന്നു. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചെന്ന് വിശദമാക്കാന്‍ ട്വിറ്റര്‍, ഫെയ്സ്ബുക്ക് ഉദ്യോഗസ്ഥരോട് ഐ.ടി പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. സ്വകാര്യത നയത്തില്‍ വാട്സ്ആപ്പ് മാറ്റം വരുത്തിയതിന് പിന്നാലെയാണ് കമ്പനികള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കാന്‍ സമിതി തീരുമാനിച്ചത്.
-
KERALA55 seconds ago
സംസ്ഥാനത്ത് 1,412 പേര്‍ക്ക് കോവിഡ്: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി രോഗബാധ
-
INDIA5 hours ago
വിവാഹാഭ്യര്‍ഥന നിരസിച്ചു : പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു
-
INDIA5 hours ago
വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ് : ചോദ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തു
-
INDIA5 hours ago
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.പി അബ്ദുള്ളക്കുട്ടി
-
KERALA5 hours ago
മൂന്നാറില്‍ വിനോദസഞ്ചാരി ബസിനുള്ളില്‍ മരിച്ചു
-
INDIA5 hours ago
തെലങ്കാനയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം
-
KERALA5 hours ago
തരൂരില്‍ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയാകില്ല
-
KERALA5 hours ago
സ്വര്‍ണക്കടത്ത് കേസ് : ദുരൂഹ മരണത്തെക്കുറിച്ച് അറിയില്ലെന്ന് കെ സുരേന്ദ്രന്