EUROPE
സുഗതകുമാരി ടീച്ചറിനും അനിൽ പനച്ചൂരാനും പ്രണാമം അർപ്പിച്ച് ജ്വാല ഇ – മാഗസിൻ

റജി നന്തികാട്ട്
ലണ്ടൻ ∙ കോവിഡ് കാലത്തെ മലയാളത്തിന്റെ നഷ്ട ദുഃഖങ്ങളിൽ ഏറ്റവും തീവ്രമായിരുന്നു സുഗതകുമാരി ടീച്ചറിന്റെയും അനിൽ പനച്ചൂരാന്റെയും വേർപാട്. ടീച്ചറിന്റെയും പനച്ചൂരാന്റെയും ദീപ്ത സ്മരണകൾക്ക് മുന്നിൽ തൊഴുകൈകളോടെയാണ് ജനുവരി ലക്കം ജ്വാല ഇ – മാഗസിൻ പുറത്തിറങ്ങിയിരിക്കുന്നത്.
മലയാളത്തിന് ആർദ്രസാന്ദ്രമായ കവിതകൾ നൽകി വായനക്കാരുടെ കണ്ണുകളെ ഈറനണിയിപ്പിച്ച കവയത്രി മാത്രമായിരുന്നില്ല സുഗതകുമാരി. അഴിമതിക്കും പ്രകൃതിയെ ചൂഷണം ചെയ്യുന്നതിരെയും സ്ത്രീ പീഡനത്തിനെതിരെയും നിരന്തരം തൂലിക ചലിപ്പിച്ച എഴുത്തുകാരി കൂടി ആയിരുന്നു സുഗതകുമാരി ടീച്ചർ എന്ന് എഡിറ്റോറിയലിൽ റജി നന്തികാട്ട് അഭിപ്രായപ്പെട്ടു.
കവിതകൾ ചൊല്ലി മലയാളിയുടെ മനസ്സിൽ ചേക്കേറിയ കവി ആയിരുന്നു അനിൽ പനച്ചൂരാൻ. വിപ്ലവത്തിന്റെ തീപ്പൊരി വരികളിൽ നിറഞ്ഞപ്പോൾ ഒരു കാലഘട്ടത്തിൽ കേരളത്തിലെ യുവജനത അതേറ്റു പാടി. ഈ കാലത്തിലെ രണ്ടു മഹത് വ്യക്തികളുടെയും വേർപാടിൽ ജ്വാല ഇ – മാഗസിൻ എഡിറ്റോറിയൽ ബോർഡ് സ്മരണാഞ്ജലി അർപ്പിച്ചു.
ഈ ലക്കത്തിൽ വായക്കാരുടെ അഭിരുചിക്കനുസരിച്ച് നിരവധി രചനകൾ അടങ്ങിയിരിക്കുന്നു. ദില്ലിയിൽ നടക്കുന്ന കർഷക സമരത്തിനെ വിചിന്തനം ചെയ്തു സി.എസ്. ചന്ദ്രികയുടെ ലേഖനം ‘ഹിന്ദുത്വ ചങ്ങാത്ത മുതലാളിത്ത ഭീകരതയെ പ്രതിരോധിക്കുന്ന കര്‍ഷക സമരം’ ആ വിഷയത്തിൽ വളരെയേറെ അറിവുകൾ പകരുന്നു.
ആർ. ഗോപാലകൃഷ്ണന്റെ ലേഖനം ‘ റോബിൻസൺ ക്രൂസോ’ രവി മേനോന്റെ രചന ‘ഇങ്ങനെയും ഉണ്ടായിരുന്നു ഒരു ജോൺ സാമുവൽ’ എന്നിവയും ഈ ലക്കത്തിൽ ഉൾപ്പെടുത്തതിയിരിക്കുന്നു.
മുരളി മംഗലത്ത് രചിച്ച ഒരു തിരുവാതിരച്ചിന്ത്, സുകുമാരൻ കെ ആആറിന്റെ ‘പുതുകവിത’, സ്മിത സൈലേഷ് രചിച്ച ‘വസന്തം’ . യുകെയിലെ എഴുത്തുകാരിൽ സുപരിചിതയായ ലിൻസി വർക്കിയുടെ ‘ഇരുപുറങ്ങൾ’ എന്നീ നാലു കവിതകൾ ഈ ലക്കത്തിൽ കവിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
വായനക്കാരെ വളരെ ആകർഷിക്കുന്ന രണ്ടു കഥകളും ഈ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. നവമാധ്യമങ്ങളിൽ നിരവധി വായനക്കാരുടെ പ്രിയ എഴുത്തുകാരി മേദിനി കൃഷ്ണൻ എഴുതിയ ‘പെരുമലയൻ’ എന്ന കഥ ഈ ലക്കത്തിലെ മനോഹരമായ രചനകളിൽ ഒന്നാണ്. അതുപോലെ തന്നെ ശ്രീകല മേനോൻ എഴുതിയ ‘ആഭ’ എന്ന കഥയും.
യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസിയേഷൻസ്) യുടെ കലാ – സാംസ്ക്കാരിക വിഭാഗമായ “യുക്മ സാംസ്ക്കാരികവേദി” ആണ് ജ്വാല ഇ – മാഗസിൻ പ്രസിദ്ധീകരിക്കുന്നത്. ജ്വാല ഇ മാഗസിന്റെ ജനുവരി ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക
https://issuu.com/jwalaemagazine/docs/january_2021
Jwala e magazine
-
KERALA22 mins ago
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യും : കസ്റ്റംസ് നോട്ടീസ് അയച്ചു
-
INDIA25 mins ago
സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാര്‍ട്ടി ഓഫിസ് അടിച്ചു തകര്‍ത്ത് തീയിട്ട് തൃണമൂല്‍ നേതാവ്
-
KERALA29 mins ago
ഭാരപരിശോധന വിജയകരം : പാലാരിവട്ടം പാലം നാളെ തുറക്കും
-
KERALA17 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA17 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA17 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA1 day ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA1 day ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി