GULF
റിയാദില്‍ വെടിവയ്പ്പ് : രണ്ട് പൊലീസുകാരുള്‍പ്പടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയില്‍ ആക്രമിയുടെ വെടിയേറ്റ് രണ്ട് പൊലീസുകാരും ഒരു സൗദി പൗരനും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു . രാജ്യ തലസ്ഥാനമായ റിയാദില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു വെടിവയ്പ്പ് .
കുടുംബ വഴക്കിനെ തുടര്‍ന്ന് സൗദി പൗരന് തന്റെ ഭാര്യാസഹോദരനെ തോക്കിന്മുനയില് തടഞ്ഞുവെച്ചിരിക്കുന്നതായി പൊലീസിന് വിവരം കിട്ടുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസിന് നേരെ അയാള്‍ വെടിയുതിര്‍ത്തു.
പിന്നീട് തുടര്‍ച്ചയായി ഇയാള്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങി. ഇതേതുടര്‍ന്ന് തടഞ്ഞുവെച്ച ഭാര്യാസഹോദരനും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു.ഇതിനിടെ ഒരു പൊലീസുകാരെന്റ കാലിലും വെടിയേറ്റു. അവിടെ നിന്ന് രക്ഷപെട്ട പ്രതിയെ 300 കിലോമീറ്റര്‍ അകലെ നിന്നാണ് പിന്നീട് പോലീസ് പിടികൂടിയത്. ഇയാളുടെ കൈവശം മയക്കുമരുന്നും പോലീസ് കണ്ടെത്തി .
-
KERALA47 mins ago
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യും : കസ്റ്റംസ് നോട്ടീസ് അയച്ചു
-
INDIA50 mins ago
സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാര്‍ട്ടി ഓഫിസ് അടിച്ചു തകര്‍ത്ത് തീയിട്ട് തൃണമൂല്‍ നേതാവ്
-
KERALA53 mins ago
ഭാരപരിശോധന വിജയകരം : പാലാരിവട്ടം പാലം നാളെ തുറക്കും
-
KERALA17 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA17 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA17 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA1 day ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA1 day ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി