EUROPE
ഇറാഖിലെ ബാഗ്ദാദില്‍ ചാവേര്‍ ആക്രമണത്തില്‍ 32 പേര് കൊല്ലപ്പെട്ടു

ബാഗ്ദാദ് : ഇറാഖിലെ ബാഗ്ദാദില്‍ മാര്‍ക്കറ്റില്‍ ചാവേര്‍ ആക്രമണത്തില്‍ 32 പേര് കൊല്ലപ്പെട്ടു. ബാഗ്ദാദിലെ തയാറാന്‍ സ്ക്വയറിലാണ് വ്യാഴാഴ്ച്ച ആക്രമണമുണ്ടായത്. ഇറാഖില്‍ മൂന്ന് വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ ചാവേര്‍ ആക്രമണമാണിത്. ഐ എസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. സംഭവത്തില്‍ 110 ആളുകള്‍ക്ക് പരിക്കേറ്റതായും ആരോഗ്യ പ്രവര്‍ത്തകര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് വെളിപ്പെടുത്തി.
വയറില്‍ ബോംബ് ഘടിപ്പിച്ച ചാവേറില്‍ ഒരാള്‍ വയറുവേദനിക്കുന്നുവെന്ന് പറഞ്ഞ് മാര്‍ക്കറ്റില്‍ വീണതോടെ സഹായത്തിനായി ആളുകള്‍ കൂടിയ സമയത്ത് ഡിറ്റണേറ്ററില്‍ അമര്‍ത്തുകയായിരുന്നു. ഇതോടെ ഇവിടെ കൂടിയവര്‍ ചിന്നിച്ചിതറി. 2018 ല്‍ 27 പേരുടെ മരണത്തിടയാക്കിയ അതെ മാര്‍ക്കറ്റില്‍ തന്നെയാണ് ഇന്നലെയും സ്ഫോടനം നടന്നത്.
-
KERALA16 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA16 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA16 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA1 day ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA1 day ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA1 day ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA1 day ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA1 day ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ