GULF
11 വയസ്സുവരെയുള്ള കുട്ടികള്‍ സ്കൂളില്‍ മാസ്ക് ധരിക്കേണ്ടതില്ല

മസ്കത്ത്: 11 വയസ്സുവരെയുള്ള കുട്ടികളെ സ്കൂളുകളില്‍ മുഖാവരണം ധരിക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചില സാഹചര്യങ്ങളില്‍ മാത്രമാണ് ഇവര്‍ക്ക് മാസ്ക് നിര്‍ബന്ധം.
സ്വദേശി സ്കൂളുകളില്‍ ഒന്ന്, നാല്, അഞ്ച്, ഒമ്ബത്, 11 ഗ്രേഡുകളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയത്തിെന്റ നിര്‍ദേശം. 12 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ മുഖാവരണം ധരിക്കുകയും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുകയും വേണം.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ഇൗ തീരുമാനം. മാസ്ക്കുകള്‍ കൈമാറ്റം ചെയ്യാനുള്ള സാധ്യതക്ക് ഒപ്പം നിലത്തു വീണവ എടുത്തുവെക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.
എന്നാല്‍, കുട്ടി താമസിക്കുന്ന പ്രദേശത്ത് രോഗവ്യാപനം കൂടുതലായിരിക്കുകയും മുഖാവരണം ശരിയായ രീതിയില്‍ വെക്കാനും അറിയുന്ന പക്ഷം ആറിനും 11നുമിടയില്‍ പ്രായമുള്ളവര്‍ മാസ്ക് ധരിക്കണമെന്നും ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് പറഞ്ഞു.
-
KERALA7 mins ago
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യും : കസ്റ്റംസ് നോട്ടീസ് അയച്ചു
-
INDIA9 mins ago
സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാര്‍ട്ടി ഓഫിസ് അടിച്ചു തകര്‍ത്ത് തീയിട്ട് തൃണമൂല്‍ നേതാവ്
-
KERALA13 mins ago
ഭാരപരിശോധന വിജയകരം : പാലാരിവട്ടം പാലം നാളെ തുറക്കും
-
KERALA16 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA17 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA17 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA1 day ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA1 day ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി