GULF
ബഹ്റൈനില്‍ 313 പേര്‍ക്ക് കോവിഡ്

മനാമ: രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് നാലു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 81ഉം 76ഉം വയസ്സുള്ള രണ്ട് സ്വദേശി പുരുഷന്മാരും 85ഉം 58ഉം വയസ്സുള്ള രണ്ട് സത്രീകളുമാണ് കഴിഞ്ഞദിവസം മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ മൊത്തം മരണസംഖ്യ 366 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളിലെ 10,782 പരിശോധനകള്‍ നടത്തിയതില്‍ 313 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 303 പേര് രോഗമുക്തരായി. പുതിയ രോഗികളില്‍ 119 പേര് പ്രവാസികളാണ്. നിലവില്‍ ചികിത്സയിലുള്ള 2967 രോഗികളില്‍ 13 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.
എന്നാല്‍ അതിനിടെ, ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിെന്റ സാന്നിധ്യം ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയും കോവിഡ് ടാസ്ക്ഫോഴ്സ് അംഗവുമായ ഡോ. വലീദ് അല്‍മനിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബ്രിട്ടനിലും ആഫ്രിക്കയിലും കണ്ടെത്തിയ പുതിയ വൈറസ് കുവൈത്തിലും യു.എ.ഇയിലും സ്ഥിരീകരിച്ചെങ്കിലും ബഹ്റൈനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതുകൊണ്ടുതന്നെ നിലവിലെ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിന് സംവിധാനം ഒരുക്കുന്നുണ്ട്. വാക്സിെന്റ മതിയായ ലഭ്യത പ്രശ്നമാണെങ്കിലും പരമാവധി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഫൈസര്‍ വാക്സിന് ഉടനെ ബഹ്റൈനില്‍ എത്തും. വാക്സിന് സ്വീകരിച്ചുകഴിഞ്ഞാല്‍ എങ്ങനെയും നടക്കാമെന്ന ചിലരുടെ സമീപനം ശരിയല്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
-
KERALA16 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA16 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA16 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA1 day ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA1 day ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA1 day ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA1 day ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA1 day ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ