USA
പ്രവാസി പ്രൊട്ടക്ഷൻ കമ്മീഷൻ സേവനം അവസരോചിതമായി വിനിയോക്കണമെന്നു,പി. സി. മാത്യു

പി പി ചെറിയാൻ
ഡാളസ്: റിട്ടയേർഡ് ജഡ്ജി പി. ഡി. രാജൻ ചെയർമാനായി കേരളാ ഗവണ്മെന്റ് രൂപം കൊടുത്തിട്ടുള്ള പ്രവാസി പ്രൊട്ടക്ക്ഷൻ കമ്മീഷന്റെ സേവനം അവസരോചിതമായി ഉപയുക്തമാക്കണമെന്നു വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് (ഓർഗ്) ശ്രീ പി. സി. മാത്യു അഭ്യര്‍ത്ഥിച്ചു.
വിദേശത്തു ജോലി ചെയ്തു ജീവിക്കുന്ന മലയാളികൾക്ക് അവരുടെ റിയൽ പ്രോപ്പർട്ടികളിന്മേൽ ഉരുണ്ടു കൂടുന്ന പ്രശ്നങ്ങൾ വിവിധ തരത്തിലാണ്. വിശ്വസ്തതയോടെ നോക്കി നടത്തുവാൻ ഏല്പിക്കുകയും ആവശ്യത്തിനുള്ള രൂപ അയച്ചു കൊടുക്കുകയും ചെയ്തിട്ടും തങ്ങളുടെ വീടും പുരയിടവും നശിപ്പിക്കുകയും അന്യായത്തിലൂടെ കൈവശപ്പെടുത്തുവാനും സ്വന്തം സഹോദരങ്ങൾ പോലും മുതിരുന്ന കാലത്താണ് നാം ജീവിക്കുന്നത്. പി. സി. പറഞ്ഞു.
അടുത്ത കാലത്തു പ്രവാസി കോൺക്ലേവ് ചെയർമാൻ ശ്രീ അലക്സ് കോശി വിളനിലം, ആന്റണി പ്രിൻസ് മുതലായ പ്രവാസി നേതാക്കൾ റിട്ട. ജഡ്ജ് പി. ഡി. രാജനുമായി സംഘടിപ്പിച്ച സൂം ചർച്ചയിൽ വിവിധ ചോദ്യങ്ങൾക്കു സംഘടനകളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. ചർച്ചയിൽ പങ്കെടുക്കുകയും പ്രവാസികൾക്ക് ആവശ്യമുള്ള ചില ചോദ്യങ്ങൾക് പങ്കെടുത്തവരിൽ നിന്നും ലഭിച്ച തിൽ വളരെ അനുകൂലമായ ഉത്തരങ്ങൾ ലഭിച്ചു എന്നും പ്രവാസി കമ്മീഷൻ സേവനം വിദേശ മലയാളികൾക് ഉപകാര പ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
പരാതികൾ കൊടുക്കുന്ന വിദേശികളുടെ അപേക്ഷകൾ ഇന്ത്യൻ എംബസിയോ ഇന്ത്യൻ ഹൈ കമ്മീഷനോ അറ്റസ്റ്റ് ചെയ്യണമെന്ന് കമ്മീഷൻ ചെയർമാൻ സൂചിപ്പിച്ചപ്പോൾ അമേരിക്കയിലുള്ളവർ അമേരിക്കൻ ലൈസൻസ് ഉള്ള നോട്ടറിയുടെ അറ്റസ്റ്റേഷൻ അംഗീകരിക്കണമെന്ന് പി. സി. മാത്യു ആവശ്യപ്പെടുകയും അത് അംഗീകരിക്കാമെന്നു റിട്ട. ജഡ്ജ് പി. ഡി. രാജൻ മറുപടിയായി വാക്ദാനം ചെയ്യുകയും ചെയ്തു.
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ നിന്നും പ്രസിഡന്റ് സുധീർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പളളി, വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട്, അമേരിക്ക റീജിയൻ പബ്ലിക് റിലേഷൻ ഓഫിസർ അനിൽ അഗസ്റ്റിൻ മുതലായ നേതാക്കളും ഫോമാ പ്രസിഡന്റ് ശ്രീ അനിയൻ ജോർജും പങ്കെടുത്തു. പ്രവാസി കമ്മീഷൻ ഇത്രയധികം ഉപകാരപ്രദമാണെന്നു അനിയൻ ജോർജ് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. ഒപ്പം പ്രവാസി കമ്മീഷനെ അനുമോദിക്കുവാനും അദ്ദേഹം മറന്നില്ല.
റിപ്പോർട്ട് :പി പി ചെറിയാൻ

നിയമസഭ തെരെഞ്ഞെടുപ്പില്‍ പ്രവാസികളുടെ സ്വാധീനം നിര്‍ണായകം: ഡീന്‍ കുര്യാക്കോസ് എംപി

ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ഓസ്റ്റിൻ (INAA ) ന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി യുഎസ്
-
KERALA8 hours ago
ആഴക്കടല്‍ മത്സ്യബന്ധനം: ഇഎംസിസിയുമായുള്ള 5,000 കോടിയുടെ ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി
-
KERALA8 hours ago
രജിസ്ട്രേഷന് വൈകുന്നു; കേരളത്തില്‍ രണ്ടാംഘട്ട വാക്സിനേഷന് ഉടന്‍ തുടങ്ങില്ല
-
KERALA8 hours ago
വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
-
KERALA8 hours ago
ഇനി ‘അഞ്ചിരട്ടി’ വലുപ്പം വേണ്ട: പി.എസ്.സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ സര്‍ക്കാര്‍
-
INDIA9 hours ago
ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശം ദുര്‍വിധി മോദിയെ കാത്തിരിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി
-
KERALA9 hours ago
എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ചട്ടം റദ്ദാക്കി ഹൈക്കോടതി
-
LATEST NEWS9 hours ago
ഇംഗ്ലണ്ടിനെ 112 ന് ‘പിഴുത് വീഴ്ത്തി’ അക്ഷറിന്റെ ‘ആറാട്ട്’: പിങ്കില്‍ ആദ്യ ദിനം ഇന്ത്യയ്ക്ക്!
-
INDIA9 hours ago
‘സ്വകാര്യവത്ക്കരണത്തില് നിന്ന് പിന്നോട്ടില്ല’-പ്രധാനമന്ത്രി