Connect with us
Malayali Express

Malayali Express

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം; പ്രധാനമന്ത്രി അനുശോചനം അറിയിച്ചു

INDIA

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം; പ്രധാനമന്ത്രി അനുശോചനം അറിയിച്ചു

Published

on

പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ താന്‍ സ്മരിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖംപ്രാപിക്കട്ടയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ അഞ്ചു പേരാണ് മരിച്ചത്. എന്നാല്‍ എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന് വ്യക്തമല്ല. പ്ലാന്റില്‍ ടെര്‍മിനല്‍ ഒന്നില്‍ നിര്‍മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. രണ്ടാം നിലയിലുണ്ടായ തീപിടുത്തം കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. നാലുപേരെ അഗ്‌നിരക്ഷാസേനാ രക്ഷിച്ചു.

തീപിടുത്തം ഉണ്ടായത് കോവിഡ് വാക്സിന്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിലല്ലാത്തതിനാല്‍ കൊവിഷീല്‍ഡ് വാക്സിന്‍ ഉത്പാദനത്തെ ബാധിച്ചിട്ടില്ലെന്നാണ് വിവരം. അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.

Continue Reading

Latest News