Connect with us
Malayali Express

Malayali Express

വത്തിക്കാനിലെ ഭവനരഹിതർക്ക് കോവിഡ് പ്രതിരോധ വാക്സീൻ നൽകി

EUROPE

വത്തിക്കാനിലെ ഭവനരഹിതർക്ക് കോവിഡ് പ്രതിരോധ വാക്സീൻ നൽകി

Published

on


വിപിൻ ജോസ് അർത്തുങ്കൽ

റോം ∙ വത്തിക്കാനിൽ കഴിയുന്ന ഭവനരഹിതർക്ക് കോവിഡ് പ്രതിരോധ വാക്സീൻ നൽകി. ഇന്നലെ (ബുധൻ) കുത്തിവയ്പ്പെടുത്തവരുടെ സംഘത്തിൽ 25 പേർ വത്തിക്കാനിലും പരിസര പ്രദേശങ്ങളിലും കഴിയുന്ന ഭവനരഹിതരായിരുന്നു.

വത്തിക്കാന്റെ ഉടമസ്ഥതയിലുള്ള അഭയകേന്ദ്രങ്ങളിൽ താമസിക്കുന്ന കൂടുതൽ ഭവനരഹിതർ വരുംദിവസങ്ങളിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കും. ഇറ്റലി, റൊമാനിയ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള, 60 വയസിന് മുകളിൽ പ്രായമുള്ളവർക്കായിരുന്നു വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ സജ്ജീകരിച്ച സെൻ്ററിൽ ഇന്നലെ കുത്തിവയ്പ്പു നടത്തിയത്.

ജനുവരി 13ന് ആണ് വത്തിക്കാനിൽ വാക്സിനേഷൻ ആരംഭിച്ചത്. 84 വയസുള്ള ഫ്രാൻസീസ് മാർപാപ്പയും 93 വയസുകാരനായ പോപ്പ് എമെരിറ്റസ് ബനഡിക്ട് 16-ാമനും കഴിഞ്ഞ ദിവസം കോവിഡ് പ്രതിരോധ കുത്തിവയ്പെടുത്തിരുന്നു.

Continue Reading

Latest News