EUROPE
ഒറ്റ ദിവസം 1610 മരണം; ആശ്വാസത്തിന് വകയില്ലാതെ ബ്രിട്ടൻ

ടോമി വട്ടവനാൽ
ലണ്ടൻ ∙ ആശ്വാസത്തിന്റെ കിരണത്തിനായി കാത്തിരിക്കുകയാണ് ബ്രിട്ടൻ. വാരാന്ത്യങ്ങളിലെ കണക്ക് ഒഴിച്ചുനിർത്തിയാൽ ആശ്വാസത്തിന് വകയില്ലാത്ത സ്ഥിതിയാണ് രാജ്യത്ത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത് 1610 പേരാണ്. ഓരോ ദിവസവും റെക്കോർഡുകൾ ഭേദിക്കുകയാണ് മരണ സംഖ്യ. രാജ്യത്തെ ആകെ മരണസംഖ്യ ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതിനോടകം ബ്രിട്ടനിൽ തൊണ്ണൂറായിരത്തിലധികം പേർ കോവിഡ് ബാധിച്ചു മരിച്ചു.
ഇന്നലെ പുതുതായി 33,355 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഡിസംബർ 27നുശേഷം രേഖപ്പെടുത്തിയ ഏറ്റവും ചെറിയ സംഖ്യയാണിത് എന്നതു മാത്രമാണ് ഏക ആശ്വാസം.
ജനുവരി എട്ടിന് 68,053 പേർ പുതുതായി രോഗികളായ സ്ഥിതിയിൽനിന്നാണ് പ്രതിദിനം രോഗികളാകുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞത്. ലോക്ഡൗൺ നിബന്ധനകളും വാക്സീനേഷനും തന്നെയാണ് ഇതിനു കാരണം.
രാജ്യത്ത് ഇതുവരെ 43 ലക്ഷത്തോളം പേർക്ക് കോവിഡ് വാക്സീന്റെ ആദ്യ ഡോസ് നൽകി.
-
KERALA8 hours ago
ആഴക്കടല്‍ മത്സ്യബന്ധനം: ഇഎംസിസിയുമായുള്ള 5,000 കോടിയുടെ ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി
-
KERALA8 hours ago
രജിസ്ട്രേഷന് വൈകുന്നു; കേരളത്തില്‍ രണ്ടാംഘട്ട വാക്സിനേഷന് ഉടന്‍ തുടങ്ങില്ല
-
KERALA8 hours ago
വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
-
KERALA8 hours ago
ഇനി ‘അഞ്ചിരട്ടി’ വലുപ്പം വേണ്ട: പി.എസ്.സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ സര്‍ക്കാര്‍
-
INDIA8 hours ago
ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശം ദുര്‍വിധി മോദിയെ കാത്തിരിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി
-
KERALA8 hours ago
എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ചട്ടം റദ്ദാക്കി ഹൈക്കോടതി
-
LATEST NEWS8 hours ago
ഇംഗ്ലണ്ടിനെ 112 ന് ‘പിഴുത് വീഴ്ത്തി’ അക്ഷറിന്റെ ‘ആറാട്ട്’: പിങ്കില്‍ ആദ്യ ദിനം ഇന്ത്യയ്ക്ക്!
-
INDIA8 hours ago
‘സ്വകാര്യവത്ക്കരണത്തില് നിന്ന് പിന്നോട്ടില്ല’-പ്രധാനമന്ത്രി