USA
ഡാലസിൽ ബുധനാഴ്ച 3500 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 30 മരണം

പി പി ചെറിയാൻ
ഡാലസ് ∙ ഡാലസിൽ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ്. ബുധനാഴ്ച 3500 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യയിലും റെക്കോർഡായിരുന്നു. 30 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.
ഡാലസ് കൗണ്ടിയിൽ മാത്രം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 212188 ആയി. നോർത്ത് ടെക്സസിലെ മറ്റു പ്രധാന കൗണ്ടികളിലെ രോഗികളുടെ എണ്ണം ടറന്റ് കൗണ്ടി (199521), കോളിൻ കൗണ്ടി (56499), ഡന്റൻ കൗണ്ടി (48196).
ഇതോടെ നാലു പ്രധാന കൗണ്ടികളിൽ ആകെ മരിച്ചവരുടെ എണ്ണം 4599 ആയി ഉയർന്നു. ടെക്സസ് സംസ്ഥാനത്ത് 2.1 മില്യൻ പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 1.7 മില്യൻ പേർ കോവിഡിനെ അതിജീവിച്ചു. 33000 മരണമാണ് ടെക്സസിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഡാലസ് ഫെയർ പാർക്കിൽ ബുധനാഴ്ച 14850 ഡോസ് കോവിഡ് വാക്സീൻ നൽകി. ഈയാഴ്ച 3000 ഡോസുകൾ കൂടെ നൽകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ലാറ്റിനോ, ബ്ലാക്ക് വിഭാഗത്തിൽപെട്ടവർക്കാണ് മുൻഗണന നൽകുകയെന്നും അധികൃതർ അറിയിച്ചു.

നിയമസഭ തെരെഞ്ഞെടുപ്പില്‍ പ്രവാസികളുടെ സ്വാധീനം നിര്‍ണായകം: ഡീന്‍ കുര്യാക്കോസ് എംപി

ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ഓസ്റ്റിൻ (INAA ) ന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി യുഎസ്
-
KERALA9 hours ago
ആഴക്കടല്‍ മത്സ്യബന്ധനം: ഇഎംസിസിയുമായുള്ള 5,000 കോടിയുടെ ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി
-
KERALA9 hours ago
രജിസ്ട്രേഷന് വൈകുന്നു; കേരളത്തില്‍ രണ്ടാംഘട്ട വാക്സിനേഷന് ഉടന്‍ തുടങ്ങില്ല
-
KERALA9 hours ago
വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
-
KERALA9 hours ago
ഇനി ‘അഞ്ചിരട്ടി’ വലുപ്പം വേണ്ട: പി.എസ്.സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ സര്‍ക്കാര്‍
-
INDIA9 hours ago
ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശം ദുര്‍വിധി മോദിയെ കാത്തിരിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി
-
KERALA9 hours ago
എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ചട്ടം റദ്ദാക്കി ഹൈക്കോടതി
-
LATEST NEWS9 hours ago
ഇംഗ്ലണ്ടിനെ 112 ന് ‘പിഴുത് വീഴ്ത്തി’ അക്ഷറിന്റെ ‘ആറാട്ട്’: പിങ്കില്‍ ആദ്യ ദിനം ഇന്ത്യയ്ക്ക്!
-
INDIA9 hours ago
‘സ്വകാര്യവത്ക്കരണത്തില് നിന്ന് പിന്നോട്ടില്ല’-പ്രധാനമന്ത്രി