GULF
ഷാര്‍ജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ പ്രൊഡക്ഷന്‍ ട്രക്ക് ഉദ്ഘാടനം ചെയ്തു

ഷാര്‍ജ: ഗള്‍ഫ് മാധ്യമമേഖലയില്‍ സമാനതകളില്ലാതെ മുന്നേറുന്ന ഷാര്‍ജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ (എസ്.ബി.എ) ആധുനിക സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ ട്രക്ക് ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സലീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ സാന്നിധ്യത്തില്‍ ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.
ഏറ്റവും പുതിയ ആധുനിക സാങ്കേതികവിദ്യകളും ഐ.പി 4കെ ഓപറേറ്റിങ് സംവിധാനവും ടെലിവിഷന്‍ പ്രക്ഷേപണത്തില്‍ ഉപയോഗിക്കുന്ന ശബ്ദ, ഇമേജ് മിക്സിങ് സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന ഹൈ ഡെഫനിഷന്‍ മൊബൈല്‍ പ്രൊഡക്ഷന്‍ വാഹനത്തിെന്റ സവിശേഷതകള്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ചോദിച്ചറിഞ്ഞു.
12 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയും ഉള്ള ട്രക്കിന് ഇരുവശങ്ങളും വികസിപ്പിച്ച് നാലു മീറ്റര്‍ വീതിയില്‍ എത്താന്‍ കഴിയും. ഗള്‍ഫ് മേഖലയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന ഉയര്‍ന്ന നിലവാരവും സവിശേഷതകളും അനുസരിച്ചുള്ള നൂതന എയര്‍ കണ്ടീഷനിങ് സംവിധാനങ്ങള്‍ക്ക് പുറമെ ശബ്ദ റെക്കോഡിങ്ങിന് രണ്ട് മുറികളും ഒരു മോണ്ടാഷ് യൂനിറ്റും ട്രക്കില്‍ ഉള്‍പ്പെടുന്നു.
ഏറ്റവും പുതിയ ആധുനിക മാര്‍ഗങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് സൃഷ്ടിപരമായ മാധ്യമ സന്ദേശം അവതരിപ്പിക്കാനുള്ള എസ്.ബി.എയുടെ താല്പര്യത്തെ ഷാര്‍ജ കിരീടാവകാശി പ്രശംസിച്ചു, ലോക തലത്തില്‍ ആധുനിക സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ക്കൊപ്പം വേഗത നിലനിര്‍ത്താനുള്ള നിരന്തരമായ പരിശ്രമങ്ങള്‍ നടത്തുന്ന അതോറിറ്റിയുടെ ജീവനക്കാരെയും കിരീടാവകാശി പ്രശംസിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ തുറമുഖ, കസ്റ്റംസ് അതോറിറ്റി ചെയര്മാന് ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖാസിമി, ഷാര്‍ജ ഭരണാധികാരിയുടെ ഓഫിസ് ചെയര്മാന് ശൈഖ് സാലിം ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ ഖാസിമി, ശൈഖ് ഫാഹിം ബിന്‍ സുല്‍ത്താന്‍ ബിന്‍ ഖാലിദ് അല്‍ ഖാസിമി, ഷാര്‍ജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഖലീഫ്, ടെലിവിഷന്‍-റേഡിയോ ചാനലുകളുടെ ഡയറക്ടര്‍മാരും എസ്.ബി.എയിലെ എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു.
-
KERALA6 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA6 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA6 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA23 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA23 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA23 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA24 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA24 hours ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ