GULF
രാജ്യത്തുടനീളം 218 ഡ്രൈവ് ത്രൂ വാക്സിനേഷന് സൗകര്യങ്ങളൊരുക്കുന്നു

ദുബൈ: ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അബൂദബി ആരോഗ്യ വകുപ്പുമായി സഹകരിച്ച് മാര്‍ച്ചോടെ ആകെ ജനസംഖ്യയുടെ പകുതി പേര്‍ക്കും കോവിഡ് വാക്സിന് നല്‍കും.
ഇതിന് രാജ്യത്തുടനീളം 218 ഡ്രൈവ് ത്രൂ വാക്സിനേഷന് കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നു.
എല്ലാ കേന്ദ്രങ്ങളിലും സൗജന്യമായി വാക്സിന് ലഭ്യമാക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും എല്ലാവിഭാഗം ജനങ്ങളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള ദേശീയ വാക്സിനേഷന് കാമ്ബയിനെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ഡ്രൈവ്-ത്രൂ ടെസ്റ്റിങ് സെന്ററുകളിലും വാക്സിന് ലഭ്യമാക്കും. അബൂദബിയിലെ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ അബൂദബി ഹെല്‍ത്ത് കെയര്‍ സര്‍വിസസ് (സെഹ) നിയന്ത്രിക്കും. എല്ലാ പൗരന്മാര്ക്കും 16 വയസ്സിന് മുകളിലുള്ള താമസക്കാര്‍ക്കും വാക്സിന് സ്വീകരിക്കാം.
‘കോവിഡ് വ്യാപനം തടയാനും സമൂഹത്തിെന്റ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനുമുള്ള സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗമാണ് കുത്തിവെപ്പ്. മികവാര്‍ന്ന നേതൃത്വത്തിെന്റ മാര്‍ഗനിര്‍ദേശവും പിന്തുണയും അനുസരിച്ച് പ്രതിരോധ കുത്തിവെപ്പ് വിജയിപ്പിക്കാനും കോവിഡില്‍നിന്നും വേഗം സുഖം പ്രാപിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ രോഗ പ്രതിരോധമന്ത്രി അബ്ദുറഹ്മാന് മുഹമ്മദ് അല്‍ ഒവൈസ് പറഞ്ഞു.
രണ്ടു ഡോസുകള്‍ അടങ്ങിയതാണ് വാക്സിന്. ആദ്യത്തേത് ആരോഗ്യ വിലയിരുത്തലിനുശേഷം തന്നെ നല്‍കും. രണ്ടാമത്തേത് 21-28 ദിവസങ്ങള്‍ക്ക് ശേഷമാകും നല്‍കുന്നത്. ജനുവരി 19 വരെ യു.എ.ഇയില്‍ 20,65,367 ഡോസ് കോവിഡ് വാക്സിനുകളാണ് നല്‍കിയത്.
തങ്ങളെയും രാജ്യത്തിെന്റ പൊതുആരോഗ്യവും സംരക്ഷിക്കാന്‍ മടികൂടാതെ വാക്സിന് തെരഞ്ഞെടുക്കാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതായി അബൂദബി ആരോഗ്യവകുപ്പ് ചെയര്മാന് ശൈഖ് അബ്ദുല്ല അല്‍ ഹമീദ് പറഞ്ഞു.
-
KERALA7 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA7 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA7 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA24 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA24 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA1 day ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA1 day ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA1 day ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ