Connect with us
Malayali Express

Malayali Express

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

KERALA

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

Published

on

ചലച്ചിത്ര നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി(98) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദേഹം കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു.

പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ഒരാഴ്ചയിലേറെയായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യ പിതാവുമാണ് അദേഹം.

1996 ല്‍ ദേശാടനം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയുടെ ഭാഗമായത്. കല്യാണരാമന്‍, ദേശാടനം, മായാമോഹിനി, രാപ്പകല്‍, ലൗഡ്സ്പീക്കര്‍, ഫോട്ടോഗ്രാഫര്‍, പോക്കിരി രാജ, കളിയാട്ടം എന്നിവ പ്രധാന ചിത്രങ്ങളാണ്.

Continue Reading

Latest News