INDIA
സൈനിക നീക്കം സംബന്ധിച്ച രഹസ്യ വിവരം ചോര്‍ന്നത് രാജ്യദ്രോഹം; അന്വേഷണം വേണമെന്ന് എ കെ ആന്റണി

സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ചോര്‍ന്നത് രാജ്യദ്രോഹമാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്കാന് ഇന്ത്യ 2019 ല്‍ നടത്തിയ മിന്നലാക്രമണം സംബന്ധിച്ച വിവരങ്ങല്‍ ചോര്‍ന്നതിനെപ്പറ്റി ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.
റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയുടെ വാട്സാപ്പ് ചാറ്റുമായി ബന്ധപ്പെട്ട വിവാദ വിഷയത്തില്‍ വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദേഹം. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, സുശീല്‍ കുമാര്‍ ഷിന്‍ഡെ, സല്മാന് ഖുര്‍ഷിദ് എന്നിവര്‍ക്കൊപ്പം ആയിരുന്നു ആന്റണി വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തത്.
ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തുന്നത് കുറ്റകരമാണ്. എന്നാല്‍ സൈനിക നീക്കങ്ങള്‍, ദേശസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍, മിന്നലാക്രമണം പോലെയുള്ള നിര്ഡണായക നീക്കങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തുന്നത് രാജ്യദ്രോഹക്കുറ്റമാണ്. അവര്‍ രാജ്യദ്രോഹക്കുറ്റത്തിനും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ശിക്ഷ അനുഭവിക്കണം. ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കോ, കേന്ദ്ര ആഭ്യന്തര മന്ത്രിക്കോ , കേന്ദ്ര സര്‍ക്കാരിനോ അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായ അവകാശമുണ്ടോയെന്നും അദേഹം ചോദിച്ചു.
രാജ്യത്തെഏറ്റവും പ്രധാനപ്പെട്ട ഓഫീസിന്റെ വിശ്വസ്യത തന്നെ ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കണം. രാജ്യസുരക്ഷയില്‍ ഇത്രയധികം വീഴ്ചയുണ്ടായ സംഭവം ഇന്ത്യയില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല. കേന്ദ്ര നിയമ മന്ത്രി, വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി എന്നിവരുടെ ഓഫീസുകളും സംശയത്തിന്റെ നിഴലിലാണെന്നും ആന്റണി പറഞ്ഞു.
വിഷയം അതീവ ഗൗരവമുള്ളതാണെന്നും മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ പുറത്തുവന്നതിനെപ്പറ്റി കോടതികള്‍ നടപടി സ്വീകരിക്കുമോ എന്ന് മുന്‍ കേന്ദ്ര മന്ത്രി സല്മാന് ഖുര്‍ഷിദ് ചോദിച്ചു. ടിആര്‍പി തട്ടിപ്പു കേസില്‍ മുംബൈ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ മോദി സര്‍ക്കാരുമായി ബന്ധപ്പെട്ട അഴിമതിയുടെ വിവരങ്ങള്‍ പുറത്തുവരും.

‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ

‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

താജ് മഹലിന് ബോംബ് ഭീഷണി : അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു
-
KERALA2 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA2 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA2 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA2 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA2 hours ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ
-
KERALA3 hours ago
‘ശ്രീ എമ്മിനെ ആര്‍എസ്എസ് ആക്കുന്നത് വേദനാജനകം’; വിടി ബല്‍റാമിനെതിരെ പിജെ കുര്യന്
-
KERALA3 hours ago
ശ്രീ എം മതേതരവാദിയായ യോഗിവര്യന്, മനുഷ്യജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ചയ്ക്ക് പോയത്: മുഖ്യമന്ത്രി
-
INDIA3 hours ago
‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി