Connect with us
Malayali Express

Malayali Express

പത്താംവട്ട ചര്‍ച്ചയും പരാജയം; പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ നിയമം മരവിപ്പിക്കാമെന്ന് കേന്ദ്രം, വീണ്ടും ചര്‍ച്ച

INDIA

പത്താംവട്ട ചര്‍ച്ചയും പരാജയം; പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ നിയമം മരവിപ്പിക്കാമെന്ന് കേന്ദ്രം, വീണ്ടും ചര്‍ച്ച

Published

on

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി നടന്ന പത്താംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ എന്നിവരാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെങ്കില്‍ കോടതിയില്‍ പോകാന്‍ ചര്‍ച്ചയില്‍ കര്‍ഷകരോടു കേന്ദ്രം പറഞ്ഞു.

പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ ഒരു വര്‍ഷത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് മരവിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കര്‍ഷകരുടെ ചെറിയ സമിതി രൂപവത്കരിക്കണമെന്നും പ്രതിഷേധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം കര്‍ഷകരോട് ആവശ്യപ്പെട്ടു.

നിയമം ഒറ്റയടിക്ക് പിന്‍വലിക്കാന്‍ കഴിയില്ലെന്നും അതിനു വേണമെങ്കില്‍ കര്‍ഷക സംഘടനകള്‍ക്ക് കോടതിയെ സ,മീപിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ കര്‍ഷകര്‍ അനുകൂലമായ തീരുമാനമല്ല അറിയിച്ചതെന്നും കേന്ദ്രം പറഞ്ഞു. നിയമങ്ങള്‍ പിന്‍വലിച്ച ശേഷം ചര്‍ച്ച ചെയ്യുകയും പിന്നീട് ആവശ്യമെങ്കില്‍ മറ്റൊരു പുതിയ നിയമം കൊണ്ടുവരാനുമുള്ള സാധ്യതയുമാണ് കര്‍ഷകര്‍ ഇന്നത്തെ ചര്‍ച്ചയില്‍ മുന്നോട്ട് വച്ചത്.

എന്നാല്‍ പത്താംവട്ട പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ രണ്ടു വര്‍ഷം വരെ മരവിപ്പിക്കാമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഇക്കാര്യത്തില്‍ താരുമാനമെനടുക്കാന്‍ വിജ്ഞാന്‍ ഭവനില്‍ സംഘടനാ നേതാക്കള്‍ യോഗം ചേരുകയാണ്. കേന്ദ്ര സര്‍ക്കാരുമായി വിണ്ടും ചര്‍ച്ച നടത്തും. ഇന്നുതന്നെ പ്രശ്നം പരിഹരിക്കാനാണ് കേന്ദ്ര നീക്കം.

Continue Reading

Latest News