INDIA
ആധാറിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ഭരണഘടനാ ബഞ്ച് തള്ളി

ആധാറിനെതിരായ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് തള്ളി. ജസ്റ്റിസ് ചന്ദ്രചൂഢ് വിയോജിച്ചതോടെ 4:1 എന്നനിലയിലാണ് പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളിയത്. ഭരണാഘടനാ ബഞ്ചിലെ നാലു ജഡിജിമാര്‍ ഇനി ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്ന് വിധിച്ചപ്പോള്‍ ജസ്റ്റിസ് ചന്ദ്രചൂഢ് വിയോജിക്കുകയും കേസ് വിശാല ബഞ്ചിന് വിടണമെന്നും സ്വന്തം വിധിന്യായത്തില്‍ പറഞ്ഞു.
ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, അശോക് ഭൂഷണ്, എസ് അബ്ദുള്‍ നസീര്‍, ബി ആര് ഗവായ് എന്നിവര്‍ ഇനി കേസില്‍ പുനഃപരിശോധന ആവശ്യമില്ലെന്ന് വിധിയെഴുതി. എന്നാല്‍ ‘ഈ കേസില്‍ വിശദമായ വാദം കേള്‍ക്കാനും എല്ലാ വാദങ്ങളുടെയും പൊരുള്‍ പരിശോധിക്കുകയും അന്തിമതീരുമാനം എടുക്കാനും വിശാല ബഞ്ചിലേക്ക് വിടുകയാണ് ഉചിതം. അത് നിഷേധിക്കുന്നത് ഭരണഘടനാതത്വങ്ങളുടെ നിഷേധമാകും’ എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് എഴുതി.
2013 ലാണ് ആധാറുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയില്‍ എത്തുന്നത്. 2016 ല്‍ ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബഞ്ച് ആധാര്‍ നിയമപരമായി നിലനില്‍ക്കുമെന്ന് കാണിച്ച് വിധി പ്രസ്താവിച്ചിരുന്നു. സബ്സിഡി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും പാന്‍ കാര്‍ഡിനും ആദായനികുതി റിട്ടേണുകള്‍ക്കും ആധാര്‍ നിര്‍ബന്ധമായി തുടരും. എന്നാല്‍ ബാങ്ക് അക്കൗണ്ടിനും മോബൈല്‍ നമ്പറിനും ആധാര്‍ വേണ്ട. സ്കൂള്‍ പ്രവേശനം, വിവിധ പരീക്ഷകള്‍ എന്നിവയ്ക്കും ആധാര്‍ ചോദിക്കരുത്. സ്വാകാര്യ കമ്പനികള്‍ ആധാര്‍ ചോദിക്കരുത്. ആധാര്‍ നിയമത്തിലെ ചില വകുപ്പുകളും സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി

താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി

‘നന്ദിഗ്രാമില്‍ സ്കൂട്ടര്‍ വീഴാന്‍ തീരുമാനിച്ചാല്‍ എനിക്ക് എന്തുചെയ്യനാകും’; മമതയെ പരിഹസിച്ച് മോദി
-
INDIA7 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA7 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA7 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA7 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA7 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA7 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA7 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA7 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു