Connect with us
Malayali Express

Malayali Express

സ്റ്റീവ് സ്മിത്തിനെ നീക്കി: രാജസ്ഥാന്‍ റോയല്‍സിനെ ഇനി സഞ്ജു സാംസണ്‍ നയിക്കും

LATEST NEWS

സ്റ്റീവ് സ്മിത്തിനെ നീക്കി: രാജസ്ഥാന്‍ റോയല്‍സിനെ ഇനി സഞ്ജു സാംസണ്‍ നയിക്കും

Published

on

ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനെ ഇനി മലയാളി താരം സഞ്ജു സാംസണ്‍ നയിക്കും.കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ നീക്കിയാണ് സഞ്ജു സാംസണിനെ നായകനാക്കിയത്. സമൂഹമാധ്യമത്തിലുടെയാണ് ടീം പ്രഖ്യാപനം നടത്തിയത്.

നിലവിലെ ടീമിലെ 17 താരങ്ങളെ പുതിയ സീസണിലേക്ക് നിലനിര്‍ത്തുമെന്നും രാജസ്ഥാന്‍ റോയല്‍സ് വ്യക്തമാക്കി. ബാക്കിയുള്ള എട്ട് താരങ്ങളെ റിലീസ് ചെയ്യും. യുഎഇയില്‍ നടന്ന ഐപിഎല്‍ 13-ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഐപിഎല്ലില്‍ ദീര്‍ഘ കാലമായി രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് സഞ്ജു. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകള്‍ക്കായും താരം കളിച്ചിട്ടുണ്ട്.

Continue Reading

Latest News