USA
ചൈനയ്ക്കെതിരെ ഒളിയമ്പെയ്ത് ട്രംപിന്റെ വിഡിയോ സന്ദേശം

പി പി ചെറിയാൻ
വാഷിങ്ടൻ ഡി സി ∙ ഒരു രാജ്യത്തിനെതിരെയും യുദ്ധം പ്രഖ്യാപിക്കാതെ നാലു വർഷത്തെ ഭരണം അവസാനിക്കുന്നുവെന്നും, അടുത്ത അധികാരം ഏറ്റെടുക്കുന്നവർ ചൈനയെ പ്രത്യേകം നിരീക്ഷിക്കണമെന്നും താൻ ചൈനയ്ക്കെതിരെ സ്വീകരിച്ച നയങ്ങൾ തുടരണമെന്നും അധികാരമൊഴിയുന്നതിന് മുൻപ് ഇരുപതുമിനിട്ട് നീണ്ടുനിന്ന വിഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു. ബൈഡൻ – കമല ഹാരിസിനെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കാതെ പുതിയ ഭരണ കൂടത്തിന് എല്ലാ ആശംസകളും നേരുന്നതായും ട്രംപ് സന്ദേശത്തിൽ വ്യക്തമാക്കി.
അധികാരം ഒഴിയുന്നതിനു തൊട്ടുമുൻപുള്ള ഇരുപത്തിനാലു മണിക്കൂറും വൈറ്റ് ഹൗസിൽ തിരിക്കിട്ട പരിപാടികളിലായിരുന്നു ട്രംപ്. അമേരിക്കയെ സുരക്ഷിതവുമായ രാഷ്ട്രമായി നിലനിർത്തുന്നതിന് പുതിയ ഭരണകൂടത്തിന് കഴിയട്ടെ എന്ന് പ്രാർഥിക്കുന്നതായും ട്രംപ് പറഞ്ഞു.
ജനുവരി 6 നുണ്ടായ അക്രമ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നതിനും, ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളെ കൂടുതൽ ഭയചകിതരാക്കുമെന്നും, ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഭരണ കാലത്തെ നേട്ടങ്ങളെ ചൂണ്ടികാണിക്കുന്നതിനും ട്രംപ് സമയം കണ്ടെത്തി.
അമേരിക്കയുടെ കുതിച്ചുയർന്ന സാമ്പത്തിക നേട്ടങ്ങൾക്കു മങ്ങൽ ഏൽപ്പിക്കുവാൻ ചൈനീസ് വൈറസിന് കഴിഞ്ഞു. എന്നാൽ ഇതിനെ അതിജീവിക്കുവാൻ പുതിയ ഭരണകൂടത്തിന് കഴിയട്ടെ എന്ന് ട്രംപ് ആശംസിച്ചു . തന്റെ ഭരണത്തിൽ സുപ്രധാന പങ്കുവഹിച്ച വൈസ് പ്രസിഡന്റ്, കാബിനറ്റ് അംഗങ്ങൾ, സ്റ്റാഫ് എന്നിവർക്കും ട്രംപ് നന്ദി രേഖപ്പെടുത്തി.
-
INDIA3 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA3 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA3 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA3 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA3 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA3 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA3 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA3 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു