USA
സ്വകാര്യത അപകടത്തിൽ; സര്‍ച്ച് ശീലങ്ങളില്‍ മാറ്റം വരുത്തിയേ തീരൂ.നിഷാദ് ബാലൻ ,ന്യൂജേഴ്സി

ന്യൂജേഴ്സി: കഴിഞ്ഞ മൂന്നു മാസത്തിനിടെ 171 വിദേശ ആപ്പുകളാണ് സര്‍ക്കാര്‍ നിരോധിച്ചത്. ഇതില്‍ പലതും ജനപ്രിയ ആപ്പുകളായിരുന്നു. പബ്ജിയും ടിക് ടോക്കും യുവാക്കളുടെ ഹരമായി കോടിക്കണക്കിന് ഡൗണ്‍ലോഡുകള്‍ രേഖപ്പെടുത്തി. ആയിരക്കണക്കിന് കോടി രൂപയാണ് ഈ വിദേശ കമ്പനികള്‍ ഇന്ത്യയില്‍നിന്ന് നേടിയത്.
ഈ കമ്പനികളെല്ലാം തന്നെ നമ്മുടെ സ്വകാര്യതയില്‍ കടന്നുകയറ്റം നടത്തി എന്നറിയുമ്പോഴാണ് പണത്തേക്കാളുപരി അതിന്റെ അപകടാവസ്ഥ മനസിലാക്കുന്നത്.
സ്വകാര്യത എന്നാല്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഇടപെടാതിരിക്കല്‍ (let alone) ആണെന്ന 1975ലെ ഗോബിന്ദ് vs. സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് ആന്‍ഡ് അനതര്‍ എന്ന കേസിലെ നിര്‍വചനം ഏറെ അര്‍ഥവ്യാപ്തി ഉള്ളതാണ്. എന്നാല്‍ ഈ ആപ്പുകളെല്ലാം നമ്മുടെ നിത്യജീവിതത്തില്‍ എത്രത്തോളം ഇടപെട്ടു എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു.
എന്താണ് ഇതിനൊരു പരിഹാരം എന്നത് ചിന്തിക്കേണ്ടതാണ്. നമ്മുടെ സ്വകാര്യത ചോര്‍ത്തിക്കൊണ്ടുപോയ ശേഷം ആപ്പുകള്‍ നിരോധിച്ചിട്ട് പ്രത്യേകിച്ച് പ്രയോജനമില്ല. മുന്‍വിധിയോടെ പ്രവര്‍ത്തിക്കുക എന്നതാണ് ഏകമാര്‍ഗം.
ഇന്ത്യന്‍ ആപ്പുകള്‍ ഉപയോഗിക്കുക എന്നത് നാം ശീലമാക്കേണ്ടിയിരിക്കുന്നു. സര്‍ച്ച് എന്‍ജിനുകള്‍ക്ക് ഇന്ത്യയിലെ നമ്പര്‍ വണ്‍ ആപ്പാണ് doodo.in. പ്രധാന വിവരങ്ങളെല്ലാം സേഫ് ആയിരിക്കുമെന്നതാണ് ഈ സെര്‍ച്ച് എന്‍ജിന്റെ പ്രത്യേകത. ഇന്ത്യയിലാണ് സര്‍വറുകള്‍ എന്നതും വിവരച്ചോര്‍ച്ച തടയുന്നു.നമ്മുടെ സ്വകാര്യത അപകടത്തിലാണ്. സര്‍ച്ച് ശീലങ്ങളില്‍ മാറ്റം വരുത്തിയേ തീരൂ..
അടുത്ത കാലത്ത് ഇന്ത്യ- ചൈന അതിർത്തിയിൽ ചൈനയുടെ സായുധ സേന നുഴഞ്ഞു കയറിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു പാട് ഇന്ത്യൻ സൈനികർ മരണമടഞ്ഞ സംഭവം ഭാരത ജനതയുടെ വികാരം വൃണപ്പെടുത്തിയിരുന്നു. നമ്മുടെ സൈനിക ശക്തി ബലത്തിൽ ചൈനയുടെ സേനയെ തുരത്തിപ്പായിച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.ഈ സാഹചര്യത്തിലാണ് ചൈനയുടെ 59 ആപ്പുകൾ നിരോധിച്ചുകൊണ്ട് സാമ്പത്തികമായി ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. ലോകരാജ്യങ്ങളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യ നടത്തിയ സാമ്പത്തിക യുദ്ധം ഏറ്റെടുത്ത ഭാരത ജനത ചൈനയുടെ ആപ്പുകൾ തങ്ങളുടെ ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്തുകൊണ്ടാണ് രാജ്യ സ്നേഹം പ്രകടമാക്കിയത്.
എന്നാൽ രാജ്യസ്നേഹം കാണിക്കാൻ ആപ്പ് ഡിലീറ് ചെയ്താൽ മാത്രം മതിയോ എന്നതാണ് ചിന്തനീയമായ മറ്റൊരു വിഷയം. ചൈനയുടെ ആപ്പുകൾ ഡിലീറ്റ് ചെയ്യുന്നതുകൊണ്ടുമാത്രം തീരുന്നതല്ല നമ്മുടെ കടമ. ഡിലീറ്റ് ചെയ്യുന്ന ഓരോ ചൈനീസ് ആപ്പിനും ബദലായി ഇന്ത്യയോ മറ്റു സൗഹൃദ രാജ്യങ്ങളോ നിർമ്മിക്കുന്ന ആപ്പുകൾ എല്ലാ ഇന്ത്യക്കാരും ഡൌൺലോഡ് ചെയ്യാറുണ്ടോ??
ഇല്ലെന്നാണ് ചില ചില ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ചൈനീസ് ആപ്പ് നിലവിലുണ്ടായിരുന്നകാലത്തു തന്നെ സമാനമായ പല ഇന്ത്യൻ ആപ്പുകളും രാജ്യത്ത് നിലവിലുണ്ടായിരുന്നെങ്കിലും അവ ഡൌൺ ലോഡ് ചെയ്തു ഉപയോഗിക്കാൻ വളെരെ കുറച്ചു ഇന്ത്യക്കാർ മാത്രമേ ശ്രമിച്ചിട്ടുള്ളു. രാജ്യസ്നേഹമെന്നു പറയുന്നത് ആപ്പ് ഡിലീറ്റ് ചെയ്യന്നതിൽ മാത്രമല്ല ഇന്ത്യയിൽ നിർമ്മിച്ച ആപ്പുകൾ ഡൌൺ ലോഡ് ചെയ്യുക കൂടി വേണം. എങ്കിൽ; മാത്രമേ അവ ഇന്ത്യൻ കമ്പനികൾക്ക് ഉണർവ് നൽകുകയുള്ളൂ.
ഉദാഹരണത്തിന് സൂമിന് (Zoom) പകരം വന്ന ഗോമീറ്റിംഗ്.കോം (gomeeting.com). ഗൂഗിൾ ഡോട്ട് കോമിന് ബദലായി വന്ന മറ്റൊരു ഇന്ത്യൻ ആപ്പ് ആണ് ഡൂഡോ ഡോട്ട് ഇൻ ( doodo.in). ഇത് നമ്മുടെ പ്രൈവസി പൂർണമായും സംരക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സെർച്ച് എഞ്ചിൻ ആണ്. ഇന്ത്യയിൽ സൈബർ പ്രൈവസി ആരും അത്ര ഗൗരവമായി എടുക്കാറില്ലാത്തതിനാൽ ആണ് നമ്മുടെ പ്രൈവസി അല്ലെങ്കിൽ സ്വകാര്യമായ എല്ലാ വിവരങ്ങളും ചോർത്താൻ കഴിയുന്ന ഗൂഗ്ൾ പോലുള്ള ആപ്പുകളിൽ മാത്രം സെർച്ച് ചെയ്യും വിധം നാം സ്വയം മാറിപ്പോകുന്നത്.
നമ്മുടെ കമ്പ്യൂട്ടറുകളിൽ നാം ശേഖരിക്കുന്ന വിവരങ്ങൾ, നാം സെർച്ച് ചെയ്യുന്ന വിവരങ്ങൾ അപ്പപ്പോൾ ചോർത്തി മറ്റു ബിസിനസ് സ്ഥാപനങ്ങൾക്ക് മാർക്കറ്റിംഗിനായി വിൽക്കുന്നത് നാം ശ്രദ്ധിക്കാറില്ലെന്നതാണ് വാസ്തവം. ഉദാഹരണത്തിന് ഒരു ഫർണിച്ചർ വാങ്ങാൻ ഏതെങ്കിലും ഓൺലൈൻ സ്ഥാപനത്തിന്റെ വെബ് സൈറ്റിൽ നാം പരാതി നോക്കിയാൽ നിമിഷങ്ങൾക്കകം നമ്മുടെ ഫേസ് ബുക്ക് അക്കൗണ്ടിൽ അതിന്റെ പരസ്യം പോപ് അപ്പു ചെയ്യുന്നത് കാണാം. ഇത്തരം സേർച്ച് എഞ്ചിനുകളിൽ നിന്ന് ആധാർ പോലുള്ള അതീവ ജാഗ്രത ആവശ്യമുള്ള വിവരങ്ങൾ പോലും ചോർന്നു പോകാറുണ്ട് എന്നുള്ളതാണ് ഏറെ ജെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ വളരെയേറെ നമ്മുടെ പ്രൈവസി രഹസ്യങ്ങൾ ചോർന്നു പോകാറുണ്ട്.
ആധാർ വിവരം ചോർന്നാൽ എന്താ കുഴപ്പം എന്ന് പലരും ചോദിക്കുകയാണ് പതിവ് . നമ്മുടെ ആധാർ വിവരങ്ങൾ ചോർത്തിയത് ആ വിവരങ്ങൾ വച്ച് ആരെങ്കിലും ഒരു ക്രെഡിറ്റ് കാർഡ് എടുത്തു ലക്ഷക്കണക്കിന് രൂപ തെറ്റിക്കാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് വിവരങ്ങൾ എന്നിവ ചോർത്തിയാൽ നാം പോലും അറിയാതെ നമ്മുടെ പണവും അതിനു പിന്നാലെ ചോർന്നു പോകുന്നതും കാണാം.
യൂറോപ്പ് , അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിൽ സ്വകാര്യത വളരെ പ്രാധ്യാന്യത്തോടെ കാണുന്നു അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളിൽ പൗരന്മാരുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് പല നിയമങ്ങളും പ്രാബല്യത്തിൽ ഉണ്ട്. ഇന്ത്യയിലും ഇത്തരം നിയമങ്ങൾ ഉണ്ടെങ്കിലും പലരും അതിന്റെ പ്രാധാന്യം മനസിലാക്കാതെ പോകുന്നു.
റിപ്പോർട്ട് : പി പി ചെറിയാൻ
-
INDIA4 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA4 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA4 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA4 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA4 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA4 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA4 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA4 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു