Connect with us
Malayali Express

Malayali Express

24 മണിക്കൂറിനിടയില്‍ ബ്രിട്ടനില്‍ കോവിഡ് ബാധിച്ചു മരിച്ചത് 1,610 പേര്‍

EUROPE

24 മണിക്കൂറിനിടയില്‍ ബ്രിട്ടനില്‍ കോവിഡ് ബാധിച്ചു മരിച്ചത് 1,610 പേര്‍

Published

on

ല​ണ്ട​ന്‍ : ബ്രി​ട്ട​നി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,610 പേരാണ് കോ​വി​ഡ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. രാ​ജ്യ​ത്ത് കൊറോണ വൈറസ് മ​ഹാ​മാ​രി ഏ​റ്റ​വു​മ​ധി​കം മ​ര​ണം വി​ത​ച്ച ദി​വ​സ​വു​മാ​ണി​ത് . ഇ​തോ​ടെ രാജ്യത്തെ ആ​കെ മ​ര​ണ​സം​ഖ്യ 91,470 ആ​യി ഉയര്‍ന്നിരിക്കുകയാണ്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 33,355 കോ​വി​ഡ് കേ​സു​ക​ളും പു​തി​യ​താ​യി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇ​തോ​ടെ രാ​ജ്യ​ത്തെ മൊ​ത്തം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 3.5 ദ​ശ​ല​ക്ഷ​മാ​യി ഉയര്‍ന്നിരിക്കുകയാണ്.

ഒ​രാ​ഴ്ച​യ്ക്കി​ടെ പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണം 22 ശ​ത​മാ​നം കു​റ​ഞ്ഞു . രാ​ജ്യ​ത്ത് ഈ ​മാ​സം ആ​ദ്യം പ്ര​ഖ്യാ​പി​ച്ച ക​ര്‍​ശ​ന​മാ​യ ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്നാ​ണ് കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​യു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ പറഞ്ഞു .

Continue Reading

Latest News