GULF
സഊദിയിലേക്ക് എഞ്ചിനീയര്‍ വിസയില്‍ വരുന്ന വിദേശികള്‍ക്ക് പ്രത്യേക പരീക്ഷ നിര്‍ബന്ധമാക്കി

റിയാദ് : സഊദിയിലേക്ക് എഞ്ചിനീയര്‍ വിസയില്‍ വരുന്ന വിദേശികള്‍ക്ക് പ്രത്യേക പരീക്ഷ ഏര്‍പ്പെടുത്തി. സഊദി എഞ്ചിനീയറിങ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് പുതിയ നീക്കം. എഞ്ചിനീയറിങ് വിസയില്‍ സഊദിയിലേക്ക് വരുന്ന വിദേശ എഞ്ചിനീയര്‍മാര്‍ക്കാണ് പുതിയ പരീക്ഷ ബാധകമാകുക. സഊദി എഞ്ചിനീയറിങ് കൗണ്‍സില്‍, വിദ്യാഭ്യാസ പരിശീലന മൂല്യനിര്‍ണ്ണയ കമ്മീഷന് സംയുക്തമായാണ് പരീക്ഷ നടപ്പാക്കുന്നത്. പ്രത്യേക വിദേശ ഏജന്‍സി വഴിയാണ് പരീക്ഷ സംഘടിപ്പിക്കുക.
സഊദിയിലേക്ക് വരുന്നതിനു മുമ്പ് പരീക്ഷ എഴുതി വിജയിക്കണമെന്ന് വിദ്യാഭ്യാസ പരിശീലന മൂല്യനിര്‍ണ്ണയ കമ്മീഷന് അറിയിച്ചു. കമ്മീഷന്റെ ആഗോള പങ്കാളിയായ പിയേഴ്സണ്‍ വിയുവിന്റെ സഹകരണത്തോടെയാണ് പരീക്ഷ നടത്തുക. സുരക്ഷിതവും ഇലക്ട്രോണിക് ടെസ്റ്റ് ഡെലിവറിയും വഴി നൂതന കമ്ബ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍ പിയേഴ്സണ്‍ വി.യു വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പം ലൈസന്സറും സര്‍ട്ടിഫിക്കേഷനും ഇവര്‍ നല്‍കുന്നുണ്ട്.
സമൂഹത്തെ സംരക്ഷിക്കുന്നതിനായി എഞ്ചിനീയറിംഗ് ജോലികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വിദേശ തൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷകള്‍ നടത്തണമെന്ന മുനിസിപ്പല്‍, ഗ്രാമകാര്യ ആക്റ്റിംഗ് മന്ത്രി മാജിദ് അല്‍ ഹുഖൈല്‍ നല്കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ നീക്കം. രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസി എഞ്ചിനീയര്‍മാരുടെ അക്കാദമിക് യോഗ്യതകളും പ്രായോഗിക അനുഭവങ്ങളും വിലയിരുത്തേണ്ടതുണ്ടെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
-
INDIA3 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA3 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA3 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA4 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA4 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA4 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA4 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA4 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു