Connect with us
Malayali Express

Malayali Express

വിമാന യാത്രക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമായേക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സി.ഇ.ഒ

GULF

വിമാന യാത്രക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമായേക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സി.ഇ.ഒ

Published

on

ദോഹ: വിമാന യാത്രക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമായേക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സി.ഇ.ഒ അക്ബര്‍ അല്‍ ബേക്കര്‍. അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്ബായി കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിരവധി രാജ്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാവര്‍ക്കും വിമാനത്തില്‍ കയറാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട പുതിയ മാനദണ്ഡം ഉടനെ നിലവില്‍ വരുമെന്നും വിമാനത്തില്‍ കയറാന്‍ മാത്രമല്ല, വിവിധ രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിനും ഇതൊരു പുതിയ മാനദണ്ഡമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്രതലത്തില്‍ വിമാന യാത്ര നടത്താന്‍ ആളുകള്‍ക്ക് സുരക്ഷിതമായ പാസ് ഏര്‍പ്പെടുത്തുന്നതിന് ഐ.സി.എ.ഒ, ഐ.എ.ടി.എ, ലോകാരോഗ്യ സംഘടന എന്നിവര്‍ അംഗീകരിക്കുന്ന സംയുക്ത പദ്ധതിയായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാറുമെന്ന് താന്‍ കരുതുന്നതായി അല്‍ ബേക്കര്‍ ബി.ബി.സി ന്യൂസിനോട് പറഞ്ഞു.
അതേസമയം, വാക്‌സിന്‍ ഫലപ്രാപ്തി നേടുന്നത് വരെ വ്യോമയാന മേഖല ഉടനെയൊന്നും പഴയത് പോലെയാവില്ലെന്നും ഈ മഹാമാരിക്കാലത്ത് യാത്രക്കാര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ കമ്പനി തുടര്‍ന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Latest News