GULF
കുവൈത്തില്‍ വിസാ കാലാവധി തീര്‍ന്നവര്‍ 1.80 ലക്ഷമായി

കുവൈറ്റ് സിറ്റി : കുവൈത്തിൽ വിസ നിയമ ലംഘകരുടെ എണ്ണം വർധിക്കുന്നു. 1. 80 ലക്ഷം പ്രവാസികൾക്ക് നിലവിൽ സാധുവായ വിസയില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആഗസ്ത് വരെ വിസ നിയമ ലംഘകർ 1.30 ലക്ഷമായിരുന്നു. എന്നാൽ, നാലു മാസത്തോടെ അമ്പതിനായിരം പേര് കൂടി സാധുവായ വിസ ഇല്ലാത്തവരായി മാറി. വിസ കാലാവധി തീർന്നവരും വിസ റദ്ദാക്കപ്പെട്ടവരും സന്ദർശക വിസയിൽ എത്തി കാലാവധി തീർന്നവരും ഇതിൽ ഉൾപ്പെടും.
വിസ നിയമ ലംഘകർക്ക് പദവി ശരിയാക്കാൻ കുവൈത്ത് ജനുവരി 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട മാർച്ചിലാണ് താമസ നിയമ ലംഘർക്ക് താമസം നിയമ വിധേയമാക്കാൻ സമയം അനുവദിച്ചത്. അത് പിന്നീട് പലപ്പോഴായി നീട്ടുകയായിരുന്നു.
കാലാവധി തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ പകുതിയിലേറെ പേരും ആനുകൂല്യം ഉപയോഗപ്പെടുത്തിയിട്ടില്ല. ഇവരെ രാജ്യത്തുനിന്ന് തിരിച്ചയക്കാൻ നിലവിലെ സാഹചര്യത്തിൽ പ്രയാസം നേരിടുന്നുണ്ട്. 35 രാജ്യങ്ങളിലേക്ക് കുവൈത്ത് യാത്രാ നിരോധനം ഏർപ്പെടുത്തിയതാണ് കാരണം.
-
INDIA3 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA3 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA3 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA3 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA3 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA3 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA3 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA3 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു