GULF
കനത്ത മൂടല്‍മഞ്ഞ് എയര്‍പോര്‍ട്ടുകളെയും ബാധിച്ചു

ദുബൈ: യു.എ.ഇയില്‍ അതിശക്തമായ മൂടല്‍മഞ്ഞ് രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. നിരവധി വിമാനങ്ങള്‍ വൈകി. അടുത്ത ദിവസങ്ങളിലും മൂടല്‍മഞ്ഞ് തുടരുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞദിവസം തന്നെ പല എമിറേറ്റുകളിലും മൂടല്‍മഞ്ഞ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അബൂദബിയിലും ദുബൈയിലും പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്നീട് ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളിലേക്കും വ്യാപിപ്പിച്ചു.
ദൂരക്കാഴ്ച മൂന്നൂറ് മീറ്ററിലും താഴ്ന്നതോടെ അബൂദബി, ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ രാവിലെ ഇറങ്ങേണ്ട മിക്ക വിമാനങ്ങളും വൈകി. ദുബൈയില്‍ ഇറങ്ങേണ്ട കോഴിക്കോട് നിന്നുള്ള സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും ഇതില്‍ ഉള്‍പ്പെടും. ചില വിമാനങ്ങള്‍ മസ്കത്തിലേക്കും ഫുജൈറയിലേക്കും തിരിച്ചുവിടേണ്ടിവന്നു. റോഡ് ഗതാഗത്തെ മൂടല്‍മഞ്ഞ് സാരമായി ബാധിച്ചു. മുന്നോട്ടുപോകാന്‍ കഴിയാതെ പ്രധാന ഹൈവേകളിലും ഉള്‍റോഡുകളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അടുത്തദിവസങ്ങളിലും മൂടല്‍മഞ്ഞ് കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
-
INDIA5 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA5 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA5 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA5 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA5 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA5 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA5 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA5 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു