USA
സമീരാ ഫസ്ലി ഇക്കണോമിക് കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍

പി.പി. ചെറിയാന്
ന്യുയോര്‍ക്ക്: ബൈഡന് ഹാരിസ് അഡ്മിനിസ്ട്രേഷനില്‍ ഇന്ത്യന്‍ കാശ്മീരി കുടുംബത്തില്‍ നിന്നുള്ള സമീരാ ഫസ്ലിയെ നാഷനല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നിയുക്ത പ്രസിഡന്റ് ബൈഡന് നാമനിര്‍ദേശം ചെയ്തു. ഇതോടെ ഇന്ത്യന്‍ വംശജരായ ഒരു ഡസണിലധികം പേര്‍ക്ക് സുപ്രധാന തസ്തികകളില്‍ നിയമനം ലഭിക്കുയോ, നോമിനേഷന് ലഭിക്കുകയോ ചെയ്തിട്ടുണ്ട്.
സമീരാ ഇതിനു മുമ്പു ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് അറ്റ്ലാന്റാ എന്‍ഗേജ്മെന്റ് ഫോര്‍ കമ്മ്യൂണിറ്റി ആന്റ് എക്കണോമിക് ഡവലപ്പ്മെന്റില്‍ ഡയറക്ടറായിരുന്നു. കാശ്മീരില്‍ ജനിച്ച ഡോക്ടര്‍മാരായ മുഹമ്മദ് യൂസഫിന്റേയും റഫിക്ക ഫസ്ലിയുടേയും മകളാണ് സമീറ. 1970 ലാണ് മാതാപിതാക്കള്‍ അമേരിക്കയിലെത്തിയത്. ബഫല്ലോയിലാണ് സമീറയുടെ ജനനം. യെയ്ല്‍ ലൊ സ്കൂള്‍, ഹാര്‍വാര്‍ഡ് കോളേജ് എന്നിവിടങ്ങളിലാണ് ഇവര്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്.
സമീരായുടെ നിയമനത്തില്‍ മാതൃസഹോദരന്‍ റൗഫ് ഫസ്ലി അഭിമാനിക്കുന്നതായും, കാശ്മീരിലുള്ള കുടുംബാംഗങ്ങള്‍ക്ക് ഇത് സന്തോഷത്തിന്റെ അനുഭവമാണെന്നും റൗഫ് പറഞ്ഞു. കാശ്മീര്‍ താഴ്വരയില് സന്ദര്‍ശനം നടത്തുന്നതില്‍ സമീറക്ക് പ്രത്യേക താല്പര്യം ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
-
INDIA3 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA3 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA3 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA4 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA4 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA4 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA4 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA4 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു