USA
ഇന്ത്യാ പ്രസ് ക്ലബ് പുതുവത്സരാഘോഷം

അനിൽ ആറന്മുള
ഹ്യൂസ്റ്റൺ: ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ പുതുവത്സരം ആഘോഷിച്ചു. കൊറോണ ഭീതിയിൽ കാര്യമായ പ്രവർത്തനങ്ങൾ ഒന്നും ചെയ്യാൻ കഴിയാതെ പോയ കഴിഞ്ഞ വർഷത്തിന്റെ ഓർമകളിൽ നിന്ന് ഒരു മോചനം എല്ലാവര്ക്കും ആവശ്യമാണെന്നും അതിനാലാണ് സാധാരണ നിലയിലേക്കു എത്തിയില്ലെങ്കിൽ കൂടി ഇപ്പോൾ ഒരു കൂട്ടായ്മയ്ക്ക് പ്രസ് ക്ലബ് തുനിഞ്ഞതെന്നും ചാപ്റ്റർ പ്രെസിഡെന്റ് ശങ്കരൻകുട്ടി പിള്ള തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
മിസോറി സിറ്റിയിലെ തനിമ റെസ്റ്റാറ്റാന്റിൽ കൂടിയ സമ്മേളനത്തിൽ പുതിയ പ്രസിഡണ്ട് ശ്രി ബിജു കിഴക്കേകൂറ്റ് വീഡിയോ കോൺഫ്രൻസ് വഴി അംഗങ്ങളെ അഭിസംബോധന ചെയ്തു. ഈ വർഷം ചിക്കാഗോയിൽ നടക്കുന്ന ദ്വൈവാർഷിക കോൺഫ്രൻസ് പുതുമകൾ നിറഞ്ഞതായിരിക്കുമെന്നും മാധ്യ്മ രംഗത്തു പ്രവർത്തിക്കുന്നവർക്ക് പുതിയ അറിവും ഉത്തേജനവും പകരുന്നതായിരിക്കുമെന്നും അതിന്റെ വിജയത്തിനായി എല്ലാവരും ഒത്തുചേർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഇന്ത്യയിലെ മാധ്യമ പ്രവർത്തകരുടെ അഭിമാനമായ മാധ്യമ ശ്രീ, മാധ്യമ രത്ന പുരസ്കാരങ്ങൾക്ക് അർഹരായവരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും സ്ഥിതിഗതികൾ മെച്ചപ്പെടുന്ന പക്ഷം അവാർഡ് ദാനത്തിനു ഹ്യൂസ്റ്റൺ വേദിയാകുന്നതായിരിക്കും എന്നും ബിജു പറഞ്ഞു,.
മുൻ പ്രസിഡന്റ്മാരായ അനിൽ ആറന്മുള, ജോയ് തുമ്പമൺ ചാപ്റ്റർ സെക്രെട്ടറി ഫിന്നി രാജു, വൈസ് പ്രസിഡന്റുമാരായ ജോർജ് തെക്കേമല, ജോർജ് പോൾ, കോർഡിനേറ്റർ ജിജു കുളങ്ങര,ട്രെഷറർ മോട്ടി മാത്യു, ജോ. സെക്രട്ടറി വിജു വര്‍ഗീസ് തുടങ്ങിയവർ സംസാരിച്ചു. ഹ്യൂസ്റ്റൺ ചാപ്റ്ററിലെ പുതിയ അംഗമായ ‘നേർകാഴ്ച’ മാനേജിങ് ഡയറക്ടർ ശ്രീ സൈമൺ വാളാച്ചേരിൽന് അംഗങ്ങൾ സ്വാഗതം ചെയ്തു.

നിയമസഭ തെരെഞ്ഞെടുപ്പില്‍ പ്രവാസികളുടെ സ്വാധീനം നിര്‍ണായകം: ഡീന്‍ കുര്യാക്കോസ് എംപി

ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ഓസ്റ്റിൻ (INAA ) ന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി യുഎസ്
-
KERALA9 hours ago
ആഴക്കടല്‍ മത്സ്യബന്ധനം: ഇഎംസിസിയുമായുള്ള 5,000 കോടിയുടെ ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി
-
KERALA9 hours ago
രജിസ്ട്രേഷന് വൈകുന്നു; കേരളത്തില്‍ രണ്ടാംഘട്ട വാക്സിനേഷന് ഉടന്‍ തുടങ്ങില്ല
-
KERALA9 hours ago
വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
-
KERALA9 hours ago
ഇനി ‘അഞ്ചിരട്ടി’ വലുപ്പം വേണ്ട: പി.എസ്.സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ സര്‍ക്കാര്‍
-
INDIA9 hours ago
ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശം ദുര്‍വിധി മോദിയെ കാത്തിരിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി
-
KERALA9 hours ago
എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ചട്ടം റദ്ദാക്കി ഹൈക്കോടതി
-
LATEST NEWS9 hours ago
ഇംഗ്ലണ്ടിനെ 112 ന് ‘പിഴുത് വീഴ്ത്തി’ അക്ഷറിന്റെ ‘ആറാട്ട്’: പിങ്കില്‍ ആദ്യ ദിനം ഇന്ത്യയ്ക്ക്!
-
INDIA9 hours ago
‘സ്വകാര്യവത്ക്കരണത്തില് നിന്ന് പിന്നോട്ടില്ല’-പ്രധാനമന്ത്രി