USA
ചിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡല-മകരവിളക്ക് പൂജകള്‍ക്ക് പരിസമാപ്തി

ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: മനസ്സിനും ശരീരത്തിനും സത്ചിദാനന്ദ സൗഭാഗ്യം പകര്‍ന്ന് നല്‍കികൊണ്ട് ചിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡല-മകരവിളക്ക് പൂജകള്‍ക്ക് പരിസമാപ്തി.
നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ അഹന്തയുടെ തമോസാന്നിധ്യങ്ങള്‍ കഴുകി കളഞ്ഞ്, ആത്മചൈതന്യം അനുഭവിക്കുവാന്‍ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ഗീതാമണ്ഡലം വെര്‍ച്യുല്‍ ആയി സംഘടിപ്പിച്ച ഈ വര്‍ഷത്തെ അയ്യപ്പ പൂജയില്‍ പങ്കെടുത്തത്. ഓരോ മണ്ഡല-മകരവിളക്ക് കാലവും അയ്യപ്പ ഭക്തര്‍ക്ക് അവനവനിലെ ദൈവികതയെ സ്ഫുടം ചെയ്തെടുത്ത്, അതിലൂടെ തന്റെ തന്നെ ആത്മസത്വത്തെ തിരിച്ചറിയുവാനുള്ള യജ്ഞത്തിന്റെ കാലഘട്ടമായിരുന്നു എന്ന് അനുഗ്രഹപ്രഭാഷണം നല്കി കൊണ്ട് ശബരിമല മുന്‍ മേല്‍ശാന്തി ബ്രഹ്മശ്രീ എ. വി. ഉണ്ണികൃഷ്ണന് നമ്പൂതിരി പറഞ്ഞു.
പ്രധാന പുരോഹിതനായ ബിജു കൃഷ്ണന് ചെങ്ങണാപറമ്പില്‍, ഈ വര്‍ഷത്തെ മകരവിളക്ക് പൂജകള്‍ ആരംഭിച്ചത് സര്‍വ്വ വിഘ്ന നിവാരകനായ കന്നിമൂല മഹാഗണപതിക്ക് വിശേഷാല്‍ പൂജകള്‍ അര്‍പ്പിച്ചശേഷമായിരുന്നു, തുടര്‍ന്ന് മകരവിളക്ക് പൂജകള്‍ക്കായി ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭമുഹൂര്‍ത്തത്തില്‍, സഹസ്രനാമ പാരായണത്തോടെ കലിയുഗവരദന്റെ തിരുസന്നിധാനം തുറന്ന് ദീപാരാധന നടത്തി. അതിനുശേഷം നെയ്യ് അഭിഷേകവും, കളഭാഭിഷേകവും, പുഷ്പാഭിഷേകവും, ഭസ്മാഭിഷേകവും, കലശപൂജയും നടത്തി അലങ്കാരങ്ങള്‍ക്കായി നട അടക്കുകയും ചെയ്തു. തുടര്‍ന്ന് നടതുറന്ന് ശാസ്താ കവചമന്ത്രം, പടിപൂജ, അഷ്ടോത്തര അര്‍ച്ചന, ദീപാരാധന, നമസ്കാരമന്ത്രം, മന്ത്രപുഷ്പം, സാമവേദ പാരായണം, മംഗള ആരതി, തുടര്‍ന്ന് ഹരിവരാസനം പാടി നട അടച്ചത്തോടെ ഈവര്‍ഷത്തെ മകരവിളക്ക് മഹോത്സവ പൂജക്ക് മംഗളകരമായ പരിസമാപ്തിയായി.
ജീവനുള്ളവയും, ഇല്ലാത്തവയുമായ സമസ്തത്തിനും ഉദ്ഭവസ്ഥാനവും, ലയസ്ഥാനവും ആയിരിക്കുന്ന, സത്യമായ ചൈതന്യമാണ് പരമാത്മാവ്. ഈ പരമാത്മാവ് തന്നെയാണ് എല്ലാ ജീവികളിലും “ഞാന്‍’എന്ന ബോധത്തോടെ പ്രകാശിക്കുന്ന ജീവാത്മാവ് . ഈ പരമാത്മാവിന്റെ, ചൈതന്യം തന്നെയാണ് പ്രപഞ്ചത്തില്‍ എങ്ങും നിറഞ്ഞു നില്‍ക്കുന്നത്. ഈ പരമമായ സത്യം തിരിച്ചറിയുവാനുള്ള അവസരം ഓരോ മണ്ഡല മകരവിളക്ക് കാലവും എന്ന് ചിക്കാഗോ ഗീതാമണ്ഡലം അധ്യക്ഷന്‍ ജയ് ചന്ദ്രന് അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി ബൈജു എസ് മേനോന് അനുഗ്രഹപ്രഭാഷണം നല്കിയ ശബരിമല മുന്‍ മേല്‍ശാന്തി ബ്രഹ്മശ്രീ എ. വി. ഉണ്ണികൃഷ്ണന് നമ്പൂതിരിക്കും, മഹാമാരിയുടെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ആയി സംഘടിപ്പിച്ച ഈവര്‍ഷത്തെ അയ്യപ്പ പൂജകളില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും, പൂജകള്‍ വന്‍ വിജയമാക്കാന്‍ സഹായിച്ച ആനന്ദ് പ്രഭാകറിനും, പ്രധാന പുരോഹിതന് ബിജു കൃഷ്ണന് ചെങ്ങണാപറമ്പിലിനും, പിആര്‍ഒ രശ്മി മേനോനും നന്ദി അറിയിച്ചു.
-
INDIA3 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA3 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA3 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA3 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA3 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA3 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA3 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA3 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു