USA
മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി ഇന്ത്യൻ വ്യവസായി ആത്മഹത്യ ചെയ്തു

ന്യൂയോര്‍ക്: പതിനാലു വയസുള്ള മകളെയും അന്പത്തിയഞ്ചു വയസുള്ള ഭാര്യാമാതാവിനെയും കൊലപ്പെടുത്തി ഇന്ത്യൻ അമേരിക്കൻ വ്യവസായി ആത്മഹത്യ ചെയ്തു. ഭൂപീന്ദര്‍ സിംഗ് (57) എന്ന ഇന്ത്യന്‍ വംശജനാണ്ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഭാര്യ രഷ്പാല്‍ കൗറിനു (40) കയ്യില്‍ വെടി കൊണ്ടിരുന്നെങ്കിലും കഷ്ടിച്ച് രക്ഷപെട്ടു ഇവരെ ആല്ബെനീ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു . ജനുവരി 13 രാത്രി ന്യൂയോർക് തലസ്ഥാനമായ അല്ബാനിക് സമീപമുള്ള കാസ്ടൽട്ടനിലായിരുന്നു സംഭവമെന്ന് വിശദാംശംങ്ങൽ വെളിപ്പെടുത്തികൊണ്ടു സ്കോഡാക്ക് പോലീസ് ചീഫ് ജോൺ അറിയിച്ചു .
വീട്ടില്‍ അസ്വാരസ്യങ്ങള്‍ പതിവാണെന്ന് അയല്‍വാസി ജിം ലന്‍ഡ്സ്ട്രോം പോലീസിനോട് പറഞ്ഞു
‘കഴിക്കാന്‍ ഭക്ഷണം കിട്ടാറില്ല, എന്നെ അദ്ദേഹം എവിടെയും കൊണ്ടുപോകില്ല, കാര്‍ ഓടിക്കാന്‍ അനുവദിക്കില്ല’ എന്നീ പരാതികള്‍ രഷ്പാല്‍ തന്നോടും ഭാര്യയോടും പങ്കുവച്ചിരുന്നെന്ന വിവരവും ലന്‍ഡ്സ്ട്രോം മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂയോർക് ഹഡ്സണിൽ ലിക്വർ വില്‍ക്കുന്ന കട നടത്തുകയായിരുന്ന സിംഗിന്റെ പേരില്‍ 2016 ല്‍ ബലാത്സംഗത്തിന്കേസ് എടുത്തിരുന്നെങ്കിലും വിചാരണയ്ക്ക് ശേഷം വെറുതെ വിടുകയായിരുന്നു .
‘ഞങ്ങളുടെ ഞെട്ടലും ദുഃഖവും പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ഇത്ര ചെറുപ്പത്തിലേ ഇത്ര ദാരുണമായൊരു അന്ത്യം വിശ്വസിക്കാന്‍ കഴിയുന്നില്ല.’ സ്കൂള്‍ സൂപ്രണ്ട് ജേസണ്‍ ഷെവ്രിറും പ്രദേശവാസികളും ജസ്ലീന് കൗറിന്റെ മരണത്തെക്കുറിച്ച് പറഞ്ഞു.
അമേരിക്കയിൽ ഓരോദിവസവും കുടുംബകലഹത്തെത്തുടർന് മൂന്ന് സ്ത്രീകൾ വീതം കൊല്ലപെടുന്നുവെന്ന് നാഷണൽ ഓർഗനൈസേഷൻ ഫോർ വുമെൻ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു . കുടുംബകലഹത്തിനു ഇരയാകുന്നവര്‍ നാഷണൽ ഡൊമെസ്റ്റിക് വിയലൻസ് 18007997233 ഫോൺ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.
റിപ്പോർട്ട് പി പി ചെറിയാൻ
-
INDIA4 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA4 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA4 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA4 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA4 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA4 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA4 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA4 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു