USA
അധികാരം ഏറ്റെടുത്ത ഉടൻ മുസ്ലിം രാഷ്ടങ്ങളിൽ നിന്നുള്ള യാത്ര വിലക്കു അവസാനിപ്പിക്കും

പി.പി. ചെറിയാന്
വാഷിങ്ടണ്‍:ബൈഡൻ കമല ഹാരിസ് ടീം അധികാരം ഏറ്റെടുത്തു അടുത്ത ദിവസം തന്നെ ചില ഭൂരിപക്ഷ മുസ്ലിം രാഷ്ടങ്ങളിൽ നിന്നും കുടിയേറ്റക്കാർക്കു ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്തണം അവസാനിപ്പികുമെന്നു നിയുക്ത പ്രസിഡന്റ് ജോ ബൈഡനെ ഉദ്ധരിച്ചു നിയുക്ത വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്ളിൻ അറിയിച്ചു .അതോടൊപ്പം ട്രംപിന്റെ വിവാദപരമായ തീരുമാനങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവുകൾ ഒപ്പിടുമെന്നും ,പാരീസ് ക്ലൈമറ്റ് എക്കോർഡിൽ പ്രവേശിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു .
കോവിഡ് മഹാമാരിയില്‍ സാമ്പത്തികമായി തകര്‍ന്ന അവസ്ഥയില്‍ നിന്നും രാജ്യത്തെ രക്ഷിച്ചു കൊണ്ടുവരുന്നതിനായി ജോബൈഡന് തന്റെ പുതിയ സാമ്പത്തിക പാക്കേജുകള്‍ ഇതിനകം പ്രഖ്യാപിച്ചു. ഇതു പ്രകാരം 139 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് അമേരിക്കയിലെ ജനങ്ങള്‍ക്കായി അദ്ദേഹം പ്രഖ്യാപിച്ചത്.
ഇതില്‍ 30 കോടി രൂപയോളം കോവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള ചിലവുകളിലേക്കും മറ്റു പ്രവര്‍ത്തനങ്ങളിലേക്കും നീക്കിയിരിപ്പ് നടത്തും. നിരവധിപേര്‍ക്ക് കോവിഡ് ബാധിക്കുകയും ജീവിതം തന്നെ തകര്‍ന്നടിയുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയാണ് 72 ലക്ഷം രൂപ മാറ്റി വയ്ക്കുന്നത്. എന്നാല്‍ കോവിഡ് അനന്തരം നിരവധി വ്യവസായങ്ങളാണ് പ്രതിസന്ധിയിലായത്. അത്തരം വ്യവസായങ്ങളെ കരകയറ്റാന്‍ വേണ്ടിയാണ് ശേഷിക്കുന്ന 32 ലക്ഷം കോടി രൂപ ചിലവഴിക്കുക.
രാജ്യത്തിന്റെ ആരോഗ്യ നില വളരെ പരിതാപകരമാണ്. അതിന് വേണ്ടി രാജ്യം ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കഴിഞ്ഞ കോവിഡ് കാലഘട്ടം നമ്മെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇപ്പോഴും കോവിഡ് മഹാമാരിയില്‍ നിന്നും രാജ്യത്തിന് മോചനമായിട്ടില്ല. സാമ്പത്തിക രംഗത്ത് ഉണ്ടായിരിക്കുന്ന അപചയം ഒരിക്കലും നിയന്ത്രണാധിനമായിരിക്കില്ല. എന്നിരുന്നാലും രാജ്യം ഒത്തുചേര്‍ന്ന് സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ ശ്രമിക്കും അദ്ദേഹം കൂട്ടിചേര്‍ത്തു.
കോളേജ് ലോൺ അടക്കുന്നതിനു നൽകിയിരുന്ന കാലാവധി നീട്ടികൊടുക്കുന്നതിനും കോവിദഃ മഹാമാരിയിൽ സാംമ്പത്തിക ദുരിതം അനുഭവിക്കുന്നവരെ കുടിയൊഴിപ്പിക്കൽ ഒഴിവാക്കുന്നതിനും അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും ബൈഡൻ പറഞ്ഞു .
-
KERALA10 mins ago
ട്വന്റി-20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; പട്ടികയില്‍ പി.ജെ. ജോസഫിന്റെ മരുമകനും
-
KERALA15 mins ago
സംസ്ഥാനത്ത് 1,412 പേര്‍ക്ക് കോവിഡ്: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി രോഗബാധ
-
INDIA5 hours ago
വിവാഹാഭ്യര്‍ഥന നിരസിച്ചു : പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു
-
INDIA5 hours ago
വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ് : ചോദ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തു
-
INDIA5 hours ago
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.പി അബ്ദുള്ളക്കുട്ടി
-
KERALA5 hours ago
മൂന്നാറില്‍ വിനോദസഞ്ചാരി ബസിനുള്ളില്‍ മരിച്ചു
-
INDIA5 hours ago
തെലങ്കാനയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം
-
KERALA5 hours ago
തരൂരില്‍ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയാകില്ല