GULF
ബുധന്‍ മുതല്‍ ശനി വരെ കുവൈത്തില്‍ കനത്ത തണുപ്പെന്ന് പ്രവചനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത ദിവസങ്ങളില്‍ തണുപ്പ് കൂടുമെന്ന് പ്രവചനം. ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ കൊടും തണുപ്പായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകന് മുഹമ്മദ് അല്‍ കറാം പ്രവചിച്ചു. റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ ഉൗഷ്മാവ് താഴും.
മരുഭൂപ്രദേശങ്ങളില് ഇത് പൂജ്യം ഡിഗ്രിയില്‍ എത്താനും സാധ്യതയുണ്ട്. പടിഞ്ഞാറന്‍ റഷ്യയില്‍നിന്നുള്ള സൈബീരിയന്‍ കാറ്റ് മൂലം വലിയ തിരമാലക്ക് സാധ്യതയുണ്ടെന്നും കടലില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന അന്തരീക്ഷ താപനില 14 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തണുപ്പ് പ്രതിരോധ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. ആസ്ത്മ, ശ്വാസകോശ രോഗികള്‍ വളരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയത്തിെന്റ മുന്നറിയിപ്പുണ്ട്.
കാലാവസ്ഥ മാറ്റത്തിെന്റ ഇൗ ഘട്ടത്തില്‍ ശ്വാസകോശ രോഗികള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം രോഗികള്‍ അടിയന്തരാവശ്യങ്ങള്‍ക്ക് പുറത്തുപോവുേമ്ബാള് ശ്വാസമെടുക്കുന്നതിനുള്ള ഉപകരണം കൈയില്‍ കരുതുകയും ഡോക്ടര്‍ നിര്‍ദേശിച്ച രീതിയില്‍ ഉപയോഗിക്കുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്‍ഹേലര്‍ ഉപയോഗിച്ചിട്ടും ആശ്വാസമില്ലെങ്കില്‍ ഉടന്‍ അടുത്തുള്ള ഹെല്‍ത്ത് സെന്ററിലോ ആശുപത്രിയിലോ സന്ദര്‍ശിക്കണം. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടും ആസ്ത്മ, ശ്വാസകോശ രോഗികളും ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരിലും വലിയൊരു വിഭാഗം ഇത്തരക്കാരാണ്.
-
INDIA7 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA7 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA7 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA7 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA7 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA7 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA7 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA7 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു