GULF
യു.എ.ഇയില്‍ 16 പിന്നിട്ടവര്‍ക്കും കോവിഡ് വാക്സിന് സ്വീകരിക്കാം

ദുബൈ: രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിക്കാനുള്ള പ്രായപരിധി 18ല്‍നിന്ന് 16 ആക്കി കുറച്ച് പുതിയ നിര്‍ദേശം. തിങ്കളാഴ്ച മുതല്‍ 16 വയസ്സ് പിന്നിട്ടവര്‍ക്കും വാക്സിന് സ്വീകരിക്കാം. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്തുടനീളം കൂടുതല്‍ വാക്സിന് വിതരണകേന്ദ്രങ്ങളും ആരംഭിച്ചു. ഏപ്രില്‍ മാസത്തോടെ രാജ്യത്തെ ആകെ ജനസംഖ്യയുടെ 50 ശതമാനം പേര്‍ക്ക് വാക്സിന് എത്തിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് യു.എ.ഇ ആരോഗ്യമന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ കോവിഡ് വ്യാപനനിരക്ക് കൂടിയതോടെ ദുബൈയിലെ കൂടുതല്‍ സ്കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് വീണ്ടും മാറി. ശീതകാല അവധിക്കുശേഷം ജനുവരി മൂന്നിന് ക്ലാസ് റൂം പഠനം ആരംഭിച്ചിരുന്നു.
രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ പഠനത്തിലേക്കുതന്നെ മാറിയത്. അബൂദബിയിലും സമാന സ്ഥിതിയാണ്. രണ്ടാഴ്ചക്കാലം ഓണ്‍ലൈന്‍ പഠനം തുടര്‍ന്ന് കഴിഞ്ഞദിവസം സ്കൂളുകള്‍ തുറക്കാനായിരുന്നു നേരേത്ത തീരുമാനിച്ചത്. എന്നാല്‍, നടപടികള്‍ ശക്തമാക്കിയ പശ്ചാത്തലത്തില്‍ മൂന്ന് ആഴ്ചകള്‍കൂടി ഓണ്‍ലൈന്‍ പഠനം തുടരാനുള്ള തീരുമാനം കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്.
ഞായറാഴ്ച 3453 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. അഞ്ചു പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 745ലെത്തി. മൊത്തം രോഗബാധിതരുടെ എണ്ണം 2,53,261 ആയി. അതേസമയം, 3268 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. മൊത്തം രോഗമുക്തരുടെ എണ്ണം 2,25,374 ആയി. 27,142 പേരാണ് നിലവില്‍ രോഗികളായി കഴിയുന്നത്. 84,852 പേര്‍കൂടി വാക്സിന് സ്വീകരിച്ചതോടെ രാജ്യത്ത് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 18,82,778 ആയി. കോവിഡിനെ അതിജീവിച്ച് ആദ്യം സ്കൂളുകള്‍ തുറന്ന് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയത് ദുബൈ എമിറേറ്റായിരുന്നു. പ്രതിദിന കേസുകള്‍ മൂവായിരത്തില്‍ തുടരുന്ന സാഹചര്യത്തില്‍ പല സ്കൂളുകളും പൂര്‍ണമായി ഓണ്‍ലൈനിലേക്ക് മടങ്ങാന്‍ അനുമതി തേടുകയായിരുന്നു. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി കെ.എച്ച്.ഡി.എ ഇതിന് അനുമതി നല്കി.
അതേസമയം, സ്കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വാക്സിന് നല്കുന്ന നടപടികളും ഊര്‍ജിതമാണ്.
-
INDIA7 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA7 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA7 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA7 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA7 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA7 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA7 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA7 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു