Connect with us
Malayali Express

Malayali Express

വാ​ക്സി​ന്‍ വി​ത​ര​ണ​കേ​ന്ദ്ര​മൊ​രു​ക്കി അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെന്‍റ​ര്‍

GULF

വാ​ക്സി​ന്‍ വി​ത​ര​ണ​കേ​ന്ദ്ര​മൊ​രു​ക്കി അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെന്‍റ​ര്‍

Published

on

അ​ബൂ​ദ​ബി: ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെന്‍റ​റി​ല്‍ അ​ബൂ​ദ​ബി ആ​രോ​ഗ്യ വ​കു​പ്പ്​ അ​ധി​കൃ​ത​ര്‍ വി​ത​ര​ണം ചെ​യ്ത കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ ജ​നം ഒ​ഴു​കി​യെ​ത്തി.

രാ​വി​ലെ ഒ​മ്ബ​തി​ന്​ ആ​രം​ഭി​ച്ച്‌ രാ​ത്രി ഒ​മ്ബ​ത​ു വ​രെ നീ​ണ്ടു​നി​ന്ന വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ല്‍ 4127 പേ​ര്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു. പി.​സി.​ആ​ര്‍ ടെ​സ്​​റ്റും ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് ജ​ന​ങ്ങ​ള്‍​ക്ക് അ​നു​ഗ്ര​ഹ​മാ​യി.

അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെന്‍റ​റി​ലെ വി​ശാ​ല​മാ​യ ഹാ​ളി​ല്‍ ന​ട​ന്ന വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന് 18 കൗ​ണ്ട​റു​ക​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

ആ​രോ​ഗ്യ​വ​കു​പ്പി​ലെ 30ലേ​റെ പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ക്സി​ന്‍ കു​ത്തി​വെ​പ്പി​നും അ​മ്ബ​തോ​ളം പേ​ര്‍ പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്​ ചെ​യ്യാ​നും ഉ​ണ്ടാ​യി​രു​ന്നു. 4000ത്തി​ല്‍​പ​രം ആ​ളു​ക​ള്‍​ക്ക് 12 മ​ണി​ക്കൂ​റി​ന​കം ല​ളി​ത​മാ​യ പ്ര​ക്രി​യ​യി​ലൂ​ടെ വാ​ക്സി​ന്‍ കു​ത്തി​വെ​പ്പ് ന​ല്‍​കാ​നും പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്​ ചെ​യ്യാ​നും വി​പു​ല​മാ​യ സൗ​ക​ര്യം ഇ​സ്​​ലാ​മി​ക് സെന്‍റ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് അ​ധി​കൃ​ത​രു​ടെ പ്ര​ശം​സ​ക്കി​ട​യാ​ക്കി. അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെന്‍റ​ര്‍, അ​ബൂ​ദ​ബി കെ.​എം.​സി.​സി, അ​ബൂ​ദ​ബി സു​ന്നി സെന്‍റ​ര്‍ നേ​താ​ക്ക​ളും വ​ള​ന്‍​റി​യ​ര്‍ ഗ്രൂ​പ്പും യു.​എ.​ഇ​യു​ടെ അം​ഗീ​കൃ​ത വാ​ക്സി​ന്‍ വി​ത​ര​ണം സ്വീ​ക​രി​ക്കാ​ന്‍ എ​ത്തി​യ​വ​ര്‍​ക്ക് സ​ഹാ​യ​വു​മാ​യി ക​ര്‍​മ​നി​ര​ത​രാ​യി.

Continue Reading

Latest News