Connect with us
Malayali Express

Malayali Express

ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു

INDIA

ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു

Published

on

ലക്ക്നൗ: ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു. ബന്ദ ജില്ലയിലെ ഗിര്‍വാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.പെണ്‍കുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ബലാത്സംഗം നടന്നത്.കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 376, പോക്സോ ആക്‌ട് സെക്ഷന്‍ ആറ് എന്നിവ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു.

Continue Reading

Latest News