Connect with us
Malayali Express

Malayali Express

തൃശൂര്‍ ജില്ലയില്‍ പേര് രജിസ്റ്റര്‍ ചെയ്ത 10 ഡോക്ടര്‍മാര്‍ വാക്സിന്‍ കുത്തിവെയ്പെടുത്തില്ല

KERALA

തൃശൂര്‍ ജില്ലയില്‍ പേര് രജിസ്റ്റര്‍ ചെയ്ത 10 ഡോക്ടര്‍മാര്‍ വാക്സിന്‍ കുത്തിവെയ്പെടുത്തില്ല

Published

on

തൃശൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും കോവിഡ് പ്രതിരോധ കുത്തിവെയ്പ്പെടുക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയില്ലെന്ന് കണ്ടെത്തല്‍. ജില്ലയില്‍ പത്ത് ആയൂര്‍വേദ ഡോക്ടര്‍മാരാണ് കുത്തിവെയ്പ്പെടുക്കാതിരുന്നത്.

അടിയന്തരമായി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ആയൂര്‍വേദ ഡി.എം.ഒയോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച ജില്ലാ ജനറല്‍ ആശുപത്രിയിലായിരുന്നു ഇവര്‍ക്കുള്ള കുത്തിവെയ്പ്പ് നിര്‍ദ്ദേശിച്ചിരുന്നത്.

നേരത്തെ കണക്കെടുത്തതനുസരിച്ചാണ് ഓരോ കേന്ദ്രങ്ങളിലും കുത്തിവെയ്പ് എടുക്കുന്നവരെയും അതിനുള്ള വാക്സിനും കരുതിയിരുന്നത്.

Continue Reading

Latest News