INDIA
കര്‍ഷക സമരം 2024 മെയ് വരെ തുടര്‍ന്നു കൊണ്ടുപോകാന്‍ സംഘടനകള്‍ തയ്യാര്‍; രാകേഷ് ടിക്കായത്ത്

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധ സമരം 2024 മെയ് വരെ തുടര്‍ന്നുകൊണ്ടുപോകാന്‍ കര്‍ഷക സംഘടനകള്‍ തയ്യറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന് നോതാവ് രകേഷ് ടിക്കായത്ത്. ‘മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് ലഭിക്കണമെന്നുമാണ് തങ്ങളുടെ ആവശ്യം. കര്‍ഷകര്‍ നടത്തുന്ന ആശയപരമായ വിപ്ലവം പരാജയപ്പെടില്ലെ’ എന്ന് അദേഹം പറഞ്ഞു.
സമരം എത്ര നാള് വരെ നീട്ടികൊണ്ടുപോകുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് 2024 മെയ് വരെയെന്ന് മറുപടി നല്‍കിയത്. അതേസമയം കര്‍ഷക സമരത്തിന് ഊര്‍ജം നല്‍കുന്നത് സമ്പന്ന കര്‍ഷകരാണെന്ന ആരോപണം ടിക്കായത്ത് തള്ളി. ഗ്രാമവാസികളായ കര്‍ഷകരും വിവിദ സംഘടനകളുമാണ് സമരം നയിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ തിരികെപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഗ്രാമവാസികളായ കര്‍ഷകരുടെ നിലപാട്.
നിയമം പിന്‍വലിക്കില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ സമരവും നീട്ടികൊണ്ടുപോകും. രാജ്യത്തെ പ്രതിപക്ഷം ദുര്‍ബലമാണ്. അതുകൊണ്ടാണ് കര്‍ഷകര്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെതിരെ സമരവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തെ പിന്തുണയ്ക്കുന്നവര്‍ കേസുകള്‍ നേരിടാനും ജയിലില്‍ കിടക്കാനും വസ്തുവകകള്‍ കണ്ടുക്കെട്ടുന്ന സാഹചര്യം നേരിടാനും തയ്യറായിരിക്കണമെന്ന മുന്നറിയിപ്പും അദേഹം നല്കി.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ഞായറാഴ്ച അറിയിച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നതൊഴികെ മറ്റെന്ത് കാര്യവും കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാം. പുതിയ കാര്‍ഷിക നിയമങ്ങളെ ഭൂരിഭാഗം കര്‍ഷകരും കാര്‍ഷിക രംഗത്തെ വിദഗ്ധരും പിന്തുണയ്ക്കുകയാണ് ചെയ്യുന്നതെന്ന് തോമര്‍ പറഞ്ഞു.

‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ

‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

താജ് മഹലിന് ബോംബ് ഭീഷണി : അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു
-
KERALA6 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA6 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA6 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA6 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA7 hours ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ
-
KERALA7 hours ago
‘ശ്രീ എമ്മിനെ ആര്‍എസ്എസ് ആക്കുന്നത് വേദനാജനകം’; വിടി ബല്‍റാമിനെതിരെ പിജെ കുര്യന്
-
KERALA7 hours ago
ശ്രീ എം മതേതരവാദിയായ യോഗിവര്യന്, മനുഷ്യജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ചയ്ക്ക് പോയത്: മുഖ്യമന്ത്രി
-
INDIA7 hours ago
‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി