Connect with us
Malayali Express

Malayali Express

കേരളത്തിലെ ആദ്യ പാരാ സെയ്ലിങ് കോവളത്ത്; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരളത്തെ അഡ്വഞ്ചര്‍ ടൂറിസം ഹബ്ബാക്കി മാറ്റാന്‍

KERALA

കേരളത്തിലെ ആദ്യ പാരാ സെയ്ലിങ് കോവളത്ത്; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരളത്തെ അഡ്വഞ്ചര്‍ ടൂറിസം ഹബ്ബാക്കി മാറ്റാന്‍

Published

on

കേരളത്തിലെ ആദ്യത്തെ പാര സെയ്ലിങിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവളം ഹവ്വ ബീച്ച് കേന്ദ്രമാക്കിയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. കേരളത്തെ അഡ്വഞ്ചര്‍ ടൂറിസം ഹബ്ബായി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഊര്‍ജം പകരുമെന്ന് മന്ത്രി പറഞ്ഞു.

ഗോവയില്‍ നിര്‍മ്മിച്ച വിഞ്ച് ബോട്ടാണ് കോവളത്തെ പാരാ സെയ്ലിങിനായി ഉപയോഗിക്കുന്നത്. ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കോവളത്ത് പാരാ സെയ്ലിങ് ഒരുക്കുന്നത്. ബോട്ടില്‍ ഉപയോഗിച്ചിരിക്കുന്ന പാരാ സെയിലുകള്‍ യുകെയില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ബോട്ടിന് 11 മീറ്റര്‍ നീളവും 3 മീറ്റര്‍ 1.5 മീറ്റര്‍ ആഴവുമുണ്ട്. പാരാ സെയ്ലിങ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ അന്തര്‍ദേശീയ ബീച്ച് ടൂറിസമായ കോവളത്ത് വാട്ടര്‍ സ്പോര്‍ട്ട് ടൂറിസത്തിന് പ്രാധാന്യമേറും.

Continue Reading

Latest News