Connect with us
Malayali Express

Malayali Express

എല്ലാവരുടെയും സ്വകാര്യത ഉറപ്പാക്കും: ‘ഉറപ്പ്’ നല്‍കി വാട്സാപ്പിന്റെ സ്റ്റാറ്റസ്!

INDIA

എല്ലാവരുടെയും സ്വകാര്യത ഉറപ്പാക്കും: ‘ഉറപ്പ്’ നല്‍കി വാട്സാപ്പിന്റെ സ്റ്റാറ്റസ്!

Published

on

ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുമെന്ന് വ്യക്തമാക്കി വാട്സാപ്പ്. സ്വകാര്യത നയം നടപ്പാക്കുന്നത് നീട്ടിവെച്ചതിന് പിന്നാലെയാണ് വാട്സാപ്പ് സ്റ്റാറ്റസിലുടെ വിശദീകരണവുമായി രംഗത്തെത്തിയത്.

ഞായറാഴ്ച രാവിലെ മുതലാണ് ഇക്കാര്യം ഉറപ്പ് നല്‍കി വാട്സാപ്പിന്റെ സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടത്. നാല് സ്ലൈഡ് സ്റ്റാറ്റസുകളാണ് നലകിയിരിക്കുന്നത്. ആദ്യ സ്ലൈഡില്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറയുന്നു. രണ്ടാമത്തെ സ്ലൈഡില്‍ മെസേജുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാല്‍ ആരുടെയും സ്വകാര്യ സംഭാഷണങ്ങള്‍ വായിക്കാനോ കേള്‍ക്കാനോ കഴിയില്ലെന്ന് വ്യക്തമാക്കുന്നു.

ഷെയര്‍ ചെയ്യുന്ന ലോക്കേഷന്‍ കാണില്ലെന്ന് മൂന്നാം സ്ലൈഡില്‍ വ്യക്തമാക്കുമമ്പാള്‍ ഫെയ്സ്ബുക്കുമായി നിങ്ങളുടെ കോണ്‍ടാക്ടുകള്‍ പങ്കിടുന്നില്ലെന്നും വാട്സാപ്പ് വ്യക്തമാക്കുന്നു.നേരത്തെ വാട്സാപ്പ് പുതിയ ഡേറ്റ സ്വകാര്യത നയം മൂന്ന് മാസത്തേക്ക് മാറ്റിവെച്ചിരുന്നു. അപ്ഡേറ്റ് ചെയ്ത സേവന നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കിലും ഫെബ്രുവരി എട്ട് മുതല്‍ ആര്‍ക്കും അക്കൗണ്ട് നഷ്ടപ്പെടില്ലെന്നും വാട്സാപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

Latest News