Connect with us
Malayali Express

Malayali Express

ലോകത്ത് 9.49 കോടി കൊവിഡ് ബാധിതര്‍ : 2,030,924 മരണം

INDIA

ലോകത്ത് 9.49 കോടി കൊവിഡ് ബാധിതര്‍ : 2,030,924 മരണം

Published

on

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്‍പത് കോടി നാല്‍പത്തിയൊമ്ബത് ലക്ഷം പിന്നിട്ടു. മരണസംഖ്യയും കുതിച്ചുയരുകയാണ്. 20,30,924 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി എഴുപത്തിയേഴ് ലക്ഷം കടന്നു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. മരണസംഖ്യയിലും ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം യുഎസില്‍ 4,05,261 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാല്‍പത്തി മൂന്ന് ലക്ഷം കടന്നു.

ഇന്ത്യയില്‍ 1,05,58,710 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 2,05,811 പേരാണ് ചികിത്സയിലുള്ളത്. 1.52 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1,01,96,184 ആയി ഉയര്‍ന്നു.

രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ എണ്‍പത്തി നാല് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,09,350 പേര്‍ മരിച്ചു. റഷ്യയില്‍ മുപ്പത്തിയഞ്ച് ലക്ഷം പേര്‍ക്കും, ബ്രിട്ടനില്‍ മുപ്പത്തിമൂന്ന് ലക്ഷം രോഗബാധിതരുമാണ് ഉള്ളത്.

Continue Reading

Latest News