OBITUARY
കുറുമ്പോലത്ത് കെ.എം.മാത്യു (രാജുച്ചായൻ,69) കാൽഗറിയിൽ നിര്യാതനയായി

ജോയിച്ചന്‍ പുതുക്കുളം
കാൽഗറി: മാവേലിക്കര ചെന്നിത്തലയിൽ കുറുമ്പോലത്ത് കുടുംബാംഗവും അന്തരിച്ച കെ.ജെ മാമ്മന്റെയും, തങ്കമ്മ മാമന്റെയും മകനായ കുറുമ്പോലത്ത് കെ .എം.മാത്യു (രാജുച്ചായൻ)- (69 വയസ്സ് ) കാൽഗറിയിൽ നിര്യാതനയായി. മേരി ജേക്കബ് പരേതന്റെ ഭാര്യയും, ജിബിൻ (ധന്യ), നിഷ (ലാൻസ്), എബിൻ (അനിത) എന്നിവർ മക്കളും ആറിയ ചെറുമകളും, കൂടാതെ K .M ജോൺ , സണ്ണി ഐപ്പ് എന്നിവർ സഹോദരങ്ങളും ആണ് . കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവക അംഗമായ പരേതൻ, ഓർത്തഡോക്സ് മാനേജിങ് കമ്മറ്റി അംഗം കൂടിയായിരുന്നു.
പൊതുദർശനവും, സംസ്കാര ശുശ്രഷകളും 2021 ജനുവരി 19 ചൊവ്വാഴ്ച സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ (451 Northmount Dr. NW, Calgary) വച്ച് നടത്തുന്നതായിരിക്കും. പൊതുദർശനം രാവിലെ 9:30 (MST) മുതൽ 10:30 (MST) വരെ ആയിരിക്കും, തുടർന്ന് ശവസംസ്കാര ശുശ്രഷകൾ നടക്കും. ചടങ്ങുകൾക്ക് കാൽഗറിയിലെ കോവിഡ് -19 പ്രോട്ടോക്കോൾ ബാധകമായിരിക്കും.
പരേതന്റെ സംസ്കാര ശുശ്രഷകൾ ഫാ.ജോർജ് വർഗ്ഗീസിന്റെയും, ഫാദർ ബിന്നി എം കുരുവിളയുടെയും കാർമ്മികത്വത്തിൽ നടക്കുന്നതായിരിക്കും. ശുശ്രഷയ്ക്കു ശേഷം ശവസംസ്കാരം റോക്കിവ്യൂ സെമിത്തേരിയിൽ നടക്കും.
പള്ളിയിലെ പൊതുദർശനവും, സംസ്കാര ശുശ്രഷകളും യുട്യൂബ് വഴി ഓൺലൈനിൽ സ്ട്രീം ചെയ്യുന്നതായിരിക്കും . ലിങ്ക് -ചർച്ച് ഗ്രൂപ്പുകളിൽ (വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്) ലഭ്യമാകും.
വാർത്ത അയച്ചത് : ജോസഫ് ജോൺ കാൽഗറി .
-
KERALA7 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA7 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA7 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA24 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA24 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA24 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA24 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA24 hours ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ