KERALA
കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ കേരള സര്‍ക്കാരും നരേന്ദ്ര മോദിയുടെ അതേ പാത പിന്തുടരുകയാണെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: കൃഷിഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയും ജനാധിപത്യ ആശയങ്ങളെ കാറ്റില്‍പ്പറത്തിയുമാണ് നരേന്ദ്ര മോദി ഈ കരിനിയമം പാസാക്കിയത്. അധികാരത്തില്‍ എത്തിയത് മുതല്‍ കര്‍ഷക വിരുദ്ധ സമീപനമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. കര്‍ഷക വിരുദ്ധ കരിനിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കും വരെ കോണ്‍ഗ്രസ് പോരാട്ടം നടത്തും. കോര്‍പ്പറേറ്റ് താല്‍പ്പര്യം സംരക്ഷിക്കാനും കുത്തകകളെ താലോലിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിയമം നടപാക്കിയതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് കൃഷിയാണ്. കോവിഡ് കാലത്തും പോലും നമ്മുടെ രാജ്യത്ത് പട്ടിണി മരണങ്ങള് ഇല്ലാതിരുന്നത് കര്‍ഷകന്റെ കഠിനാധ്വാനം കൊണ്ടാണ്. അത് നരേന്ദ്ര മോദി മറന്നിട്ടാണ് കര്‍ഷക താല്‍പ്പര്യം പരിഗണിക്കാതെ ഇത്തരമൊരു കരിനിയമം പാസാക്കിയത്. ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ കാര്‍ഷിക വിളകള്‍ക്ക് ന്യായ വില, താങ്ങുവില തുടങ്ങിയവ കര്ഷകന് നഷ്ടമായി.
സ്വാതന്ത്ര്യാനന്തര ഭാരതം നേരിട്ട കൊടിയ പട്ടിണിയേയും ദാരിദ്ര്യത്തേയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ധീരമായിട്ടാണ് നേരിട്ടത്. കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കുന്ന ഭരണമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ സര്‍ക്കാര്‍ നടപ്പാക്കിയത്. മറ്റെന്തിന് വേണ്ടികാത്തിരുന്നാലും കൃഷിക്കുവേണ്ടി സമയം കളയാനാകില്ലെന്ന പ്രഖ്യാപിച്ച ഭരണാധികാരിയാണ് നെഹ്രു. കര്‍ഷിക മേഖലയില്‍ വലിയ മാറ്റം കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കി. ഹരിത വിപ്ലവം, ധവള വിപ്ലവം എന്നിവ ഉള്‍പ്പെടെ നാം കാര്‍ഷിക രംഗത്ത് സ്വയംപര്യാപ്തത കൈവരിച്ചു. ഭക്ഷ്യസുരക്ഷ നടപ്പാക്കി. എന്നാല്‍ ഇവയെല്ലാം ഈ കരിനിയമങ്ങള്‍ കൊണ്ട് തകര്‍ക്കാനാണ് മോദിയുടെ ശ്രമം.
കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ കേരള സര്‍ക്കാരും നരേന്ദ്ര മോദിയുടെ അതേ പാത പിന്തുടരുകയാണ്. ചങ്ങാത്ത മുതലാളിത്ത മൂലധനശക്തികളുമായിട്ടാണ് മുഖ്യമന്ത്രിക്ക് ബന്ധം കര്‍ഷകന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേരള സര്‍ക്കാര്‍ പരാജയമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്

ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA4 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA5 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA5 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA5 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA5 hours ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ
-
KERALA5 hours ago
‘ശ്രീ എമ്മിനെ ആര്‍എസ്എസ് ആക്കുന്നത് വേദനാജനകം’; വിടി ബല്‍റാമിനെതിരെ പിജെ കുര്യന്
-
KERALA5 hours ago
ശ്രീ എം മതേതരവാദിയായ യോഗിവര്യന്, മനുഷ്യജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ചയ്ക്ക് പോയത്: മുഖ്യമന്ത്രി
-
INDIA5 hours ago
‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി