KERALA
ബെവ്ക്യൂ ആപ്പ് പിന്‍വലിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: മദ്യം വാങ്ങാന്‍ ബിവറേജസ് കോര്പ്പറേഷന് നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് റദ്ദാക്കി. ഇനി മുതല്‍ മദ്യം വാങ്ങാന്‍ ആപ്പ് വേണ്ട. ഇതു സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി.
ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ബെവ്ക്യൂ ആപ്പിന്റെ പ്രസക്തി ഇല്ലാതായെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കിയിരുന്നു.സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം 24 മുതല്‍ ബാറുകളിലെ പാഴ്സല്‍ വില്‍പ്പന ഒഴിവാക്കി. ഇതോടെ ഇനി പ്രത്യേകം ആപ്പിന്റെ ആവശ്യമില്ലെന്നും നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കോവിഡ് വ്യാപകമായതോടെ സാമൂഹ്യ അകലം ഉറപ്പ് വരുത്തുന്നതിനായി കഴിഞ്ഞ മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് വഴി മദ്യവില്‍പ്പന ആരംഭിച്ചത്. ഇതില്‍ ബുക്ക് ചെയ്ത് ബിവറേജ്, ബാര്‍ എന്നിവിടങ്ങളില്‍ നിന്നും മദ്യം പാഴ്സല്‍ വാങ്ങാനാണ് അവസരം ഒരുക്കിയത്. എന്നാല്‍ കഴിഞ്ഞ മാസം 24 മുതല്‍ ബാറുകളിലെ പാഴ്സല്‍ വില്‍പ്പന ഒഴിവാക്കി.ആപ് വഴിയുള്ള ബുക്കിങ് ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പന ശാലകള്‍ക്ക് മാത്രമായി ചുരുക്കി. ഇതോടെയാണ് ആപ്പ് ഇനി ആവശ്യമില്ലെന്ന തീരുമാനത്തില്‍ എക്സൈസ് എത്തിയത്.
-
KERALA7 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA7 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA7 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA24 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA24 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA24 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA1 day ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA1 day ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ