Connect with us
Malayali Express

Malayali Express

‘കോവിഷീല്‍ഡ്​ ‘ വാക്സിന്‍ മതിയെന്ന്​ ഡല്‍ഹി ആശുപത്രിയിലെ ഡോക്​ടര്‍മാര്‍

INDIA

‘കോവിഷീല്‍ഡ്​ ‘ വാക്സിന്‍ മതിയെന്ന്​ ഡല്‍ഹി ആശുപത്രിയിലെ ഡോക്​ടര്‍മാര്‍

Published

on

ന്യൂഡല്‍ഹി: ഇന്ന് രാജ്യത്ത്​ 2 ​ കോവിഡ് വാക്​സിനുകള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ കോവിഷീല്‍ഡ്​ വാക്​സിന്‍ നല്‍കിയാല്‍ മതിയെന്ന ആവശ്യവുമായി ഡോക്​ടര്‍മാര്‍.ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ റസിഡന്‍റ്​ ഡോക്​ര്‍മാരാണ്​ ആവശ്യം ഉന്നയിച്ച്‌​ മെഡിക്കല്‍ സൂപ്രണ്ടിന്​ കത്തയച്ചത്​.

‘തങ്ങളുടെ ആശുപത്രിയില്‍ ഭാരത്​ ബയോടെകിന്‍റെ കോവാക്​സിന്​ പകരം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീല്‍ഡ്​ വാക്​സിന്​ മുന്‍ഗണന നല്‍കാനാണ്​ താല്‍പര്യം. കോവാക്​സിന്‍റെ കാര്യത്തില്‍ പരീക്ഷണങ്ങളുടെ അഭാവമുണ്ടെന്ന്​ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ആശങ്ക നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ വാക്​സിനെടുക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ഇത്​ വാക്​സിനേഷന്‍റെ ലക്ഷ്യത്തെപ്പോലും പരാജയപ്പെടുത്തും. തങ്ങള്‍ എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തീകരിച്ച കോവിഷീല്‍ഡ്​ വാക്​സിന്‍ സ്വീകരിക്കാന്‍ താല്‍പര്യപ്പെടുന്നു’ -ഡോക്​ടര്‍മാര്‍ അയച്ച കത്തില്‍ പറയുന്നു.

ഇതിനിടെ കോവാക്​സിന്‍റെ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന വാര്‍ത്തകള്‍ പുറത്തുവരികയും സമ്മതപത്രം വേണമെന്ന നിബന്ധനയും പുറപ്പെടുവിച്ചിരുന്നു .ജനുവരി മൂന്നിനാണ്​ രാജ്യത്ത്​ കോവിഷീല്‍ഡിനും കോവാക്​സിനുമാണ്​ അനുമതി നല്‍കിയത്​ .

Continue Reading

Latest News