KERALA
റബ്ബറിന് താങ്ങ് വില; അവകാശവാദവുമായി ജോസ് കെ മാണിയും മാണി സി കാപ്പനും

താങ്ങുവില വര്ദ്ധിപപ്പിക്കണമെന്ന റബ്ബര്‍ കര്‍ഷകരുടെ ആവശ്യം അംഗീകരിച്ച് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് പ്രഖ്യാപനം വന്നതോടെ കര്‍ഷകരുടെ ആവശ്യം സാധിച്ചെടുത്തന്ന അവകാശവാദവുപമായി കേരളകോണ്‍ഗ്രസ് എമ്മും എന്‍സിപിയും. 150 രൂപയായിരുന്ന താങ്ങുവില 170 രൂപയായാണ് ഉയര്‍ത്തിയത്.
ഡിസംബറില്‍ താങ്ങുവില 200 രൂപ ആക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്ക് എന്നിവര്‍ക്ക് റബ്ബര്‍ കര്‍ഷകര്‍ നിവേദനം നല്‍കിയിരുന്നു. ഈ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിച്ച ഇരുവരോടും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നുവെന്ന് പാല എംഎല്‍എ മാണി സി കാപ്പന് പറഞ്ഞു.
കേളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ കെഎം മാണി ആവിഷ്കരിച്ചതാണ് റബ്ബര്‍ വിലസ്ഥിരതാ പദ്ധതിയെന്ന് ഓര്‍മ്മിപ്പിച്ചാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പ്രതികരണം. കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ട് 150 രൂപയില്‍ നിന്ന് 170 രൂപ ആയി ഉയര്‍ത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് വാര്‍ത്ത കുറിപ്പ് ഇറക്കി. പാര്‍ട്ടി മുന്നോട്ടു വച്ച നെല്ലിന്റേയും തേങ്ങയുടെയും സംഭരണവില വര്‍ധിപ്പിക്കുക എന്ന ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നു എന്നും കേരള കോണ്‍ഗ്രസ് പ്രതികരിച്ചു.
-
KERALA8 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA8 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA8 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA1 day ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA1 day ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA1 day ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA1 day ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA1 day ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ