KERALA
നടപ്പാക്കാന്‍ അധികാരമില്ലാത്ത പ്രഖ്യാപനങ്ങള്‍; ബജറ്റിനെതിരെ വി മുരളീധരന്

സംസ്ഥാന ബജറ്റിനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരന്. തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബജറ്റ് പ്രഖ്യാപനത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് കേരള സര്‍ക്കാര്‍ നടത്തുന്നതെന്ന് മുരളീധരന് പറഞ്ഞു. നടപ്പിലാക്കാന്‍ അധികാരമില്ലാത്ത പ്രഖ്യാപനങ്ങളാണ് തോമസ് ഐസക് നടത്തിയിട്ടുള്ളത്. ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളയാണ് ഒരു വര്‍ത്തേക്കുള്ള ബജറ്റ് അവതരണം.
വരാന്‍ പോകുന്ന സര്‍ക്കാരിനാണ് ഈ വര്‍ഷത്തിന്റെ ഭൂരിഭാഗം കാലാവധി എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം. ആ അധികാരം തിരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭയ്ക്ക് നല്‍കാതെ ഒരു വര്‍ഷത്തേക്കുള്ള ബജറ്റ് എന്ന് പറഞ്ഞ് നടത്തിയത് ജനാധിപത്യ പ്രക്രിയയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. സിപിഎമ്മിന്റെ മാനിഫെസ്റ്റോ നടപ്പാക്കാനുള്ള വേദിയാക്കി കേരളനിയമസഭയെ മാറ്റിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുന്ന സര്‍ക്കരാണിത്. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമാണ് കേരളം. 2019-20 കാലഘട്ടത്തില്‍ സംസ്ഥാനത്ത് 211 കര്‍ഷകത്തൊഴിലാളികളാണ് ആത്മഹ്തയ ചെയ്തിട്ടുള്ളത്. ഇതിനെക്കുറിച്ച ബജറ്റില്‍ എന്ത് പരാമര്‍ശമാണ് നടത്തിയതെന്ന് പറയണം.
താങ്ങുവില വര്‍ധിപ്പിച്ചെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രഖ്യാപിച്ച താങ്ങുവില എത്ര കര്‍ഷകര്‍ക്ക് ലഭിച്ചുവെന്ന് വ്യക്തമാക്കണം. ആരോഗ്യമേഖലയ്ക്ക് ബജറ്റിന്റെ എട്ടു ശതമാനം നീക്കി വയ്ക്കണമെന്നാണ് ദേശീയ ആ്രരോഗ്യനയം. എന്നാല്‍ കേരളം നാലു ശതമാനം മാത്രമേ ഇതിനായി നീക്കിവച്ചിരിക്കുന്നതെന്ന് മുരളീധരന് പറഞ്ഞു.
-
KERALA7 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA7 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA7 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA1 day ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA1 day ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA1 day ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA1 day ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA1 day ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ