KERALA
എല്ലാകാലത്തും കിറ്റ് കൊടുത്ത് രക്ഷപ്പെടാന്‍ കഴിയില്ല: കടം വരുത്തി വെച്ചിട്ട് വയറു നിറച്ച് പ്രസംഗം നടത്തി എന്നല്ലാതെ ബജറ്റില്‍ ഒന്നുമില്ല

മൂന്നര ലക്ഷത്തിലധികം കോടി രൂപ കടം വരുത്തിവച്ചിട്ട് വയറ് നിറച്ച് പ്രസംഗം നടത്തി എന്നല്ലാതെ ബജറ്റില്‍ ഒന്നുമുണ്ടായില്ലെന്ന് പി. കെ കുഞ്ഞാലിക്കുട്ടി എംപി.കടംകൊണ്ട് ജനങ്ങളുടെ നടുവൊടിഞ്ഞു. തൊഴിലില്ല. ഐടി മേഖല തകര്‍ന്നു. കാര്‍ഷിക മേഖലയെ കുറിച്ച് പറയുകയേ വേണ്ട. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു നേട്ടവും എടുത്ത് കാണിക്കാനില്ല. യുഡിഎഫ് സര്‍ക്കാരിന് ഓരോ വര്‍ഷവും നേട്ടങ്ങള്‍ എടുത്ത് കാണിക്കാനുണ്ടായിരുന്നു’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജനങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി അവസാനിക്കാന്‍ പോകുന്ന ഒരു ഭരണമാണ് ഇത്. കിഫ്ബിയില്‍ കോടി ശേഖരിക്കുമെന്ന് പറഞ്ഞിട്ട് ഒന്നും എത്തിയില്ല. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്നതും നിരക്കുന്നതുമല്ല ബജറ്റ്. യുഡിഎഫിന്റെ പ്രകടനപ്രതികയില്‍ ഞങ്ങളുടെ സമീപനം വ്യക്തമാക്കും. അപ്പോള്‍ അറിയാം വ്യത്യാസം. ജനങ്ങളുടെ പോക്കറ്റില്‍ പണമെത്തിക്കുന്നതും അവസരങ്ങള്‍ നല്‍കുന്നതുമായ മാനിഫെസ്റ്റോയായിരിക്കും യുഡിഎഫിന്റേത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കിറ്റ് കൊടുത്ത് രക്ഷപ്പെടാന്‍ കഴിയും. എല്ലാ കാലത്തും കേരളത്തിലെ ജനങ്ങള്‍ക്ക് കിറ്റ് മാത്രം കിട്ടിയാല്‍ പോര. അവര്‍ക്ക് തൊഴിലും സമ്പത്തുമടക്കമുള്ളവ വേണമെന്നും അദ്ദേഹം പറഞ്ഞു.
-
KERALA6 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA6 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA6 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA23 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA23 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA23 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA23 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA23 hours ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ