Connect with us
Malayali Express

Malayali Express

സയ്യിദ് മുഷ്താഖ് അലി ട്രോഫി: ഡല്‍ഹിയേയും തകര്‍ത്ത് കേരളം

LATEST NEWS

സയ്യിദ് മുഷ്താഖ് അലി ട്രോഫി: ഡല്‍ഹിയേയും തകര്‍ത്ത് കേരളം

Published

on

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിയെയും തകര്‍ത്ത് കേരളം മുന്നോട്ട്.ഡല്‍ഹി ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു, ആറ് വിക്കറ്റ് ജയം. കേരളത്തിനായി ഓപ്പണര്‍ റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ് എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. 54 പന്തുകള്‍ നേരിട്ട ഉത്തപ്പ 91 റണ്‍സ് നേടി പുറത്തായി. വിഷ്ണു വിനോദ് 38 പന്തില്‍ 71 റണ്‍സെടുത്തു പുറത്താകാതെ നിന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി, ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (48 പന്തില്‍ 77), ലളിത് യാദവ് (25 പന്തില്‍ 52) എന്നിവരുടെ അര്‍ധസെഞ്ചുറി മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. ടോസ് നേടിയ കേരളം ഡല്‍ഹിയെ ബാറ്റിങ്ങിന് വിടുകയായിരുന്നു.

നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങിയെങ്കിലും ശ്രീശാന്ത് ധവാന്റേതുള്‍പ്പെടെ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. കെ.എം. ആസിഫ്, മിഥുന്‍ എസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Continue Reading

Latest News