INDIA
‘ബിജെപി കൊറോണയെക്കാള്‍ അപകടം, സമുദായിക ഭിന്നത സൃഷ്ടിക്കുന്നു’; തൃണമൂല്‍ എംപിയുടെ പ്രസ്താവന വിവാദത്തില്‍

തൃണമൂല്‍ കോണ്‍ഗ്രസ് എംപി നസ്റത്ത് ജഹാന് ബിജെപിക്കെതിരെ നടത്തിയ കൊറോണ പരാമര്‍ശം വിവാദത്തില്‍. നസ്റത്ത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ശത്രുത സൃഷ്ടിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നു. നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ മുസ്ലീം ഭൂരിപക്ഷമുള്ള ദെഗംഗയില്‍ ഒരു റാലിയില്‍ സംസാരിക്കവെയായിരുന്നു നസ്റത്തിന്റെ കൊറോണ പരാമര്‍ശം.
‘ബിജെപി കൊറോണയെക്കാള്‍ അപകടകാരിയാണെന്നും അവര്‍ മതപരമായി ബംഗാളിലെ ജനങ്ങളെ വിഭജിക്കുകയാണ്. ബിജെപിയ്ക്ക് ബംഗാളിലെ സംസ്കാരവും മാനവികതയും മനസ്സിലാവില്ല’ എന്നാണ് റാലിയില്‍ നസ്റത്ത് ബിജെപിയെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞത്. ഇതിനെതിരെ ബിജെപിയുടെ സോഷ്യല്‍ മീഡിയ തലവന്‍ അമിത് മാലവ്യ രംഗത്തെത്തി.
‘പശ്ചിമ ബംഗാളില്‍ വാക്സിന്റെ പേരില്‍ മോശം രാഷ്ട്രീയമാണ് കളിക്കുന്നത്. മമതാ ബാനര്‍ജിയുടെ കാബിനറ്റ് മന്ത്രി സിദ്ദിഖ് ചൗദരി ആദ്യം വാക്സിനുമായി വന്ന ട്രക്ക് തടഞ്ഞു. ഇപ്പോള്‍ തൃണമൂല്‍ എംപി മുസ്ലീം ഭൂരിപക്ഷമുള്ള ദഗംഗയില് ബിജെപിയെ കൊറോണയോട് ഉപമിക്കുന്നു പക്ഷെ പിഷി മൗനത്തിലാണ്’ എന്ന് മാല്‍വിയ ട്വീറ്റ ചെയ്തു.
എന്നാല്‍ വാക്സിന് ട്രക്ക് തടഞ്ഞതുമായി ബന്ധപ്പെട്ട് സിദ്ദിഖ് ചൗദരിയക്കെതിരെ മാല്‍വിയ നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം പ്രതിഷേധം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെന്നും വാക്സിനുമായി വന്ന ട്രക്ക് വരുന്ന കാര്യം പോലീസ് അറിയിച്ചില്ലെന്നുമാണ് ചൗദരി വിശദീകരണം നല്‍കിയത്.
ബംഗാളില്‍ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ വാക് പോര് മുറുകുകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് മമത ബാനര്ജിവ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ബിജെപിക്കെതിരെ പോരാടുമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ ചൗദരി പറഞ്ഞു.

‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ

‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

താജ് മഹലിന് ബോംബ് ഭീഷണി : അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു
-
KERALA7 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA7 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA7 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA24 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA24 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA24 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA24 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA24 hours ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ