OBITUARY
മറിയാമ്മ മാത്യൂസ് (77) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: മൈലപ്ര പീടികപ്പറമ്പില്‍ പരേതനായ മാത്യു പി. കോശിയുടെ ഭാര്യ മറിയാമ്മ മാത്യൂസ് (77) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ ജനുവരി 12-ന് ചൊവ്വാഴ്ച നിര്യാതയായി. സംസ്കാരം ശനിയാഴ്ച നടത്തും. രജിസ്ട്രേഡ് നഴ്സായി ദീര്‍ഘകാലം ന്യൂയോര്‍ക്കിലെ കോണി ഐലന്റ് മെട്രോപ്പോളിറ്റന്‍ ജ്യൂവിഷ് ജീഡിയ്രട്രിക് സെന്ററില്‍ സേവനം അനുഷ്ഠിച്ചശേഷം സ്വവസതിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ഷീല മാര്ട്ടിന് (ടാമ്പ, ഫ്ളോറിഡ), ഷിബു മാത്യൂസ് (റിഡ്ജ് വുഡ്, ന്യൂജേഴ്സി) എന്നിവരാണ് മക്കള്‍. രാകേഷ് മാര്ട്ടിന് (ഫ്ളോറിഡ), നീന ഷിബു (ന്യൂജേഴ്സി) എന്നിവര്‍ ജാമാതാക്കളും, ഫെയിത്ത്, ഹാനാ, മാത്യു, ജയിലിന്, സോണിയ എന്നിവര്‍ പേരക്കുട്ടികളുമാണ്. ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളാണ്.
മല്ലപ്പള്ളില്‍ കരുവേലില്‍ ചാമക്കാലായില്‍ കുടുംബാംഗമാണ് പരേത. പരേതരായ സി.സി വര്‍ഗീസ്, ഏലിയാമ്മ വര്‍ഗീസ് ദമ്പതികളുടെ പുത്രിയായ മറിയാമ്മ മാത്യൂസ് അഹമ്മദാബാദിലെ നഴ്സിംഗ് പഠനത്തിനുശേഷം 1974-ലാണ് അമേരിക്കയിലെത്തുന്നത്. ദീര്‍ഘകാലം ബ്രൂക്കിനിലെ കോണി ഐലന്റിലായിരുന്നു താമസം. തുടര്‍ന്ന് സ്റ്റാറ്റന്‍ഐലന്റില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ജാക്സണ്‍ഹൈറ്റ്സ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ സ്ഥാപകാംഗവും സജീവ പ്രവര്‍ത്തകയുമായിരുന്നു.
കുഞ്ഞമ്മ ജോര്‍ജ് (മല്ലപ്പള്ളി), സ്കറിയ ചാമക്കാലായില്‍ (കുഞ്ഞുമോന്, ന്യൂയോര്‍ക്ക്), ചെറിയാന് വര്‍ഗീസ് (ബേബി, മല്ലപ്പള്ളി), അമ്മുക്കുട്ടി ഇടിക്കുള (കടപ്ര, നിരണം), വര്‍ഗീസ് വര്‍ഗീസ് (ബാബുക്കുട്ടി, ന്യൂയോര്‍ക്ക്) എന്നിവര്‍ പരേതയുടെ സഹോദരങ്ങളാണ്.
മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനത്തിലെ വൈദീകനും സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരിയുമായ റവ.ഫാ. ഗീവര്‍ഗീസ് വര്‍ഗീസ് (ബോബി അച്ചന്)സഹോദര പുത്രനാണ്. എം.എസ് ജോര്‍ജ് (മല്ലപ്പള്ളി), അന്നമ്മ സ്കറിയ (ന്യൂയോര്‍ക്ക്), പരേതയായ മറിയാമ്മ ചെറിയാന്, കെ.എ. ഇടിക്കുള (കടപ്ര), ലിസാമ്മ വര്‍ഗീസ് (ന്യൂയോര്‍ക്ക്) എന്നിവര്‍ സഹോദര ഭാര്യമാരും ഭര്ത്താക്കന്മാരുമാണ്.
ജനുവരി 16-ന് ശനിയാഴ്ച രാവിലെ 8 മുതല്‍ 11 വരെ സ്റ്റാറ്റന്‍ഐലന്റിലെ മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ വച്ച് വേയ്ക്കും, സംസ്കാര ശുശ്രൂഷകളും നടക്കും. തുടര്‍ന്ന് ന്യൂജേഴ്സിയിലെ പരാമസിലുള്ള വാഷിംഗ്ടണ്‍ മെമ്മോറിയല്‍ സെമിത്തേരിയില്‍ സംസ്കരിക്കും. ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസ് പള്ളി വികാരി റവ.ഫാ. ജോണ്‍ തോമസ്, റവ.ഫാ. ഗീവര്‍ഗീസ് വര്‍ഗീസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന സംസ്കാര ശുശ്രൂഷകളില്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമായി പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
ബിജു ചെറിയാന് (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.
-
INDIA7 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA7 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA7 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA7 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA7 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA7 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA7 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA7 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു