GULF
കേരള ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ് ജഴ്സി പ്രകാശനം ചെയ്തു

ദമ്മാം: സൗദി അറേബ്യയിലെ ക്രിക്കറ്റ് പ്രേമികളെ ആവേശ കൊടുമുടിയിലേറ്റി കേരള ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ് മാമാങ്കത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നിന്നും ജില്ല തലത്തില്‍ പങ്കെടുത്തു മത്സരിക്കുന്ന 12 ടീമുകളുടെ ക്രിക്കറ്റ് പോരാട്ടം വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദമ്മാം ഖൂദ ഫ്ലഡ്ലിറ്റ് സ്റ്റേഡിത്തിലാണ് നടക്കുക. സൗദി അറേബ്യയില്‍ ആദ്യമായി കേരളത്തിലെ ജില്ലകളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റാണ് ഇത്. കേരള ചാമ്പ്യന്‍സ് ലീഗിെന്റ ജഴ്സി പ്രകാശനം ദമ്മാം റോയല്‍ മലബാര്‍ റെസ്റ്റാറന്റില്‍ നടന്നു. ചടങ്ങില്‍ കെ.പി. ശിഹാബ് അധ്യക്ഷത വഹിച്ചു.
ഷഫീഖ് കട്ടുപ്പാറ സ്വാഗതവും യൂസഫ് അലി നന്ദിയും പറഞ്ഞു. കേരള ചാമ്ബ്യന്‍സ് ലീഗ് സീസണ് വണ്‍ ടൂര്‍ണമെന്റില്‍ വിവിധ ജില്ലകളെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കുന്ന ടീമുകളായ അനന്തപുരി അറേബ്യന്‍സ്, ആഷസ് കൊല്ലം, യുനൈറ്റഡ് കൊല്ലം, ആലപ്പി സ്റ്റാഴ്സ്, കൊച്ചിന് ഹീറോസ്, സ്പാര്‍ട്ടന്‍സ് തൃശൂര്‍, റൈഡേഴ്സ് പാലക്കാട്, അവഞ്ചേഴ്സ് മലപ്പുറം, റോയല്‍ സ്ട്രൈക്കേഴ്സ് മലപ്പുറം, റെയ്ഞ്ചേഴ്സ് കാലിക്കറ്റ്, അല്‍ബസ്മ സോള്‍ഡിയേഴ്സ് കണ്ണൂര്‍, കെ.എല്‍. 14 കാസറോഡിയന്സ് എന്നീ ടീമുകളുടെ പ്രായോജകരും ക്യാപ്റ്റന്മാരും ചടങ്ങില്‍ പങ്കെടുത്തു.
-
INDIA3 hours ago
കോവിഡ് വാക്സിന് നല്കിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ്
-
INDIA3 hours ago
ഇന്ത്യയില്‍ ഇന്ധന വീണ്ടും കൂട്ടി
-
KERALA3 hours ago
ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസ് : പ്രതികള്‍ മുള്ളന്‍പന്നിയെയും കൊന്ന് കറിവെച്ചെന്ന് വനം വകുപ്പ്
-
EUROPE3 hours ago
കോവിഡിന്റെ യുകെ വകഭേദം കൂടുതല്‍ മാരകമെന്ന് ബോറിസ് ജോണ്സണ്
-
KERALA3 hours ago
മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടുത്തം : ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം കത്തി നശിച്ചു
-
INDIA3 hours ago
മുത്തൂറ്റ് ശാഖയില്‍ നിന്നും ഏഴ് കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം : നാല് പേര് ഹൈദ്രാബാദില്‍ പിടിയില്‍
-
INDIA3 hours ago
ആന്ധ്രയില്‍ അജ്ഞാത രോഗം : നിരവധിപേര്‍ ആശുപത്രിയില്‍
-
INDIA5 hours ago
ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 9.87 കോടി